Chapter Title : ഡെമോ ഡേറ്റ് [നളിനി രമണൻ]
പെണ്ണ് വരുന്നൊണ്ട്. മാന്യമായ സംസാരം മാത്രം. Ok?"
അവൻ കൂടെയിരിക്കുന്ന അബ്ദുവിനെ വിരട്ടി.
"ഞാനെന്തോന്ന് പെണ്ണുങ്ങളെ കണ്ടാൽ കമ്പി പറയുവോ???? നീയാദ്യം ഒതുങ്ങ് സണ്ണിച്ചാ..."
അവൻ സണ്ണിയുടെ മേലെ പുച്ഛം വാരി വിതറിക്കൊണ്ട് ചെസ്റ്റ് പീസെടുത്തു.
"ഹാ... അതവക്കൊള്ളതാ..."
സണ്ണി അതു തിരികെ വെപ്പിച്ചു...
അപ്പോഴേക്കും സാന്ദ്ര വന്നു. അബ്ദു അവളെ കണ്ടതും എഴുനേറ്റു നിന്നു ബഹുമാനം കാണിച്ചു. ഇത്രേം മതിയോ എന്ന് സണ്ണിയോട് കണ്ണ് കൊണ്ട് കാണിച്ചു . അവനൊന്നും പറയാനാവാതെ അബ്ദുവിനെ നോക്കി പല്ലിറുമ്മി.
"ടീച്ചറാണെന്ന് കണ്ടാ പറയത്തില്ല അല്ലേ?"
അബ്ദു സാന്ദ്രയെ അതിശയത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു.
"ഞാനാദ്യം ഓർത്തത് ഡിഗ്രി പഠിക്കുന്ന കൊച്ചാണെന്നാ..."
സണ്ണിയും അവന്റെ അഭിപ്രായം ശരിവെച്ചു. രണ്ടാളും നിർത്താതെ സംസാരിക്കുന്നുണ്ടായിരുന്നു. അവൾ അതെല്ലാം കേട്ട് ചിരിയോടെ ഇരുന്നതല്ലാതെ കാര്യമായൊന്നും പറഞ്ഞില്ല. എങ്കിലും അബ്ദുവും സണ്ണിയും തമ്മിലുള്ള കൊടുക്കൽ വാങ്ങൽ chemistry അവൾക്ക് ഇഷ്ടപ്പെട്ടിരുന്നു.
↔️↔️↔️↔️↔️↔️↔️↔️↔️↔️↔️
"ഈ സാറ്റർഡേ ലീവ് ആണോ? നമുക്ക് എവിടേലും പോയാലോ?"
അബ്ദുവിന് റ്റാറ്റാ പറഞ്ഞുകൊണ്ട് നിൽക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി ചോദിക്കുമ്പോൾ അറിയാതെയാണെങ്കിലും സണ്ണിയുടെ ശബ്ദം ഒന്നു വിറച്ചു.
"എങ്ങോട്ട് പോവാനാ?"
കണ്ണടക്കുള്ളിൽ അവളുടെ കണ്ണുകൾ വിടർന്നു...
"അതൊക്കെ സർപ്രൈസ്... എന്നതായാലും പ്രൊഫൈൽ match ആയതല്ലേ? ഒരു ഡേറ്റിനു പോയില്ലെന്ന് വേണ്ട... 😌..."
"ശോ.... നമ്മളത് proceed ചെയ്യണോ?....... ഒന്നാമത് ഒരു വീട്ടിൽ താമസിക്കുന്നവരല്ലേ.... അഥവാ vibe set ആയില്ലെങ്കിൽ പിന്നെയുള്ള conversation awkward ആവില്ലേ? "
"ഹാ...അത്ര സീരിയസ് ആയിട്ടൊന്നും കാണണ്ടന്നെ.... ഇതു വരെ ഡേറ്റിനു പോയിട്ടില്ലാത്ത സാന്ദ്രക്ക് ഒരു ഡേറ്റിങ് expert എന്ന
💬 Comments
View all comments