0%

Chapter Title : ഡെമോ ഡേറ്റ് [നളിനി രമണൻ]

Author : നളിനി രമണൻ Read All Parts 45K

നിലക്ക് ഞാനൊരു demo ഡേറ്റ് തരുന്നു... അത്ര തന്നെ...

പിന്നെ,ഈ വയസ്സൻ തലേലാകുവോ എന്നൊരു പേടിയാണെങ്കി അതു വേണ്ട... നമ്മളൊക്കെ പൂ കാണുന്നു, പറക്കുന്നു, പരാഗണം ടീംസ് ആണ് 😌😌😌.. വേണേൽ പരാഗണത്തിൽ നിന്ന് നിന്നെയൊന്ന് ഒഴിവാക്കി തരാം 😌😌😌...."

സണ്ണി അവൾ ചാരി നിൽക്കുന്ന തൂണിലേക്ക് വലത്തേ കയ്യുറപ്പിച്ചു കൊണ്ട് മുന്നിലെ റോഡിലേക്ക് നോക്കി പറഞ്ഞു.

സണ്ണി ചുമ്മാ കളി പറയുകയാണ് എന്നറിഞ്ഞിട്ടും സാന്ദ്രയുടെ മുഖം വീണ്ടും ചുവന്നു... ഇങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനും ചുവക്കുന്ന മുഖം അവൾക്കൊരു വെല്ലുവിളി ആയിരുന്നു... സണ്ണി ആ ചുവന്ന മുഖം അല്പം അതിശയത്തോടെ നോക്കി നിന്നു.... ഈ ചളിക്ക് വരെ blush ചെയ്യാൻ ഇവളെന്തോന്ന് എന്നാലോചിച്ചായിരുന്നു അവന് അത്ഭുതം.

"പിന്നേ... ഈ ജുബ്ബായും ഇട്ടോണ്ട് വന്നേക്കല്ല്... ഡേറ്റിന് പോകുമ്പോ പ്രായത്തിനു ചേരുന്ന വല്ലോം ഇട്ടേച്ചും വരണം...അതിനാ കാലേക്കൂട്ടി പറഞ്ഞത്..."

"ഓ.... 😤"

സാന്ദ്ര പുച്ഛം അഭിനയിച്ചു മുകളിലേക്ക് കയറിപ്പോയെങ്കിലും മൂപ്പര് പറഞ്ഞതിലും കാര്യമുണ്ടെന്ന് അവൾക്കും തോന്നിയിരുന്നു.

രണ്ടും മൂന്നും മക്കളുള്ള ടീച്ചർമാർ വരെ നല്ല കിടിലം ലുക്കിലാണ് ക്ലാസ്സിൽ വരുന്നത്. താനേയുള്ളു ഈ പന്നക്കോലത്തിൽ പോകുന്നത്.... Demo ഡേറ്റ് ആണേലും ഫസ്റ്റ് time അല്ലേ... എന്തായാലും നല്ലൊരു ഡ്രസ്സ്‌ എടുക്കണം... സരിതയെ കൂട്ടി പോകാം... അവൾ തീരുമാനിച്ചു.

↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️

"എന്റെ കർത്താവേ...... ഇതാരിത്????"

സ്റ്റെപ് ഇറങ്ങി വന്ന സാന്ദ്രയെ കണ്ട് സണ്ണിയുടെ കണ്ണ് തള്ളി.

ഇളം മഞ്ഞ നിറത്തിലുള്ള ഡ്രെസ്സായിരുന്നു അവൾ ധരിച്ചിരുന്നത്.... സ്വതവേ ചെറിയ ശരീരമായത് കൊണ്ടും ഡ്രെസ്സിന്റെ പ്രത്യേകത കൊണ്ടും അവൾക്ക് പതിനെട്ട് വയസ്സ് മാത്രമേ തോന്നിക്കുന്നുള്ളു....

💬 Comments

View all comments