0%

Chapter Title : ഡെമോ ഡേറ്റ് [നളിനി രമണൻ]

Author : നളിനി രമണൻ Read All Parts 45.9K

രാവിലെ പള്ളിയിലേക്ക് കുളിച്ച് വരുന്ന കൊച്ചുങ്ങളെ ഓർമ വന്നു സണ്ണിക്ക്... ആ ഒരു ചൈതന്യമുണ്ട് മുഖത്ത്.

മുടി അഴിച്ചിട്ടിരിക്കുന്നു.... പുരികം ത്രെഡ് ചെയ്‌തെന്ന് തോന്നുന്നു... ചുണ്ടിൽ ബേബി പിങ്ക് ലിപ്സ്റ്റിക് ഉണ്ട്... നെറ്റിയിലൊരു കുഞ്ഞ് പൊട്ടും. പിന്നെ പതിവ് കണ്ണട....മൊത്തത്തിൽ ഒരു കൊച്ചു സുന്ദരി.....

അസ്തമയ സൂര്യന്റെ ചുവപ്പും അവൾ നിൽക്കുന്നതിനു തൊട്ടു പുറകിലുള്ള സപ്പോട്ട മരത്തിന്റെ പച്ചപ്പുമെല്ലാം അവളുടെ അഴകിനെ പതിന്മടങ്ങു കൂട്ടി....

"ഇതിപ്പോ പോലീസ് എങ്ങാനും തൂക്കിയാലെന്ത് ചെയ്യും "

സണ്ണി അവളെ നോക്കി മൂക്കത്തു വിരൽ വെച്ചു കൊണ്ട് ചോദിച്ചു...

"ഉയ്യോ പോലീസ് ഒക്കെ പിടിക്ക്യോ 🥺🥺🥺"

"ഹാ... ഞാൻ തമാശ പറഞ്ഞതാ...... പക്ഷേ, പേടിക്കണം.... മധ്യവയസ്കൻ കൗമാരക്കാരിയുടെ കൂടെ നടന്നാൽ സീൻ ആണ്...."

സണ്ണി ചിരിച്ചു കൊണ്ട് വണ്ടിയെടുത്തു..

"ഓ പിന്നേ.... മമ്മൂട്ടിന്റെ ഫിഗറും വെച്ചോണ്ട് വിനയം കാണിക്കല്ലേ....."

സാന്ദ്ര ഇങ്ങോട്ട് കിട്ടിയ ഊക്ക് അതേ പോലെ തിരിച്ചു കൊടുത്തു ബൈക്കിന്റെ പിറകിൽ കയറി....

"അപ്പോ പോകാം...?"

"പോകാം...."

ആദ്യമായി ഡേറ്റിനു പോകുന്നതിന്റെ ത്രില്ലിൽ സാന്ദ്ര തുള്ളിച്ചാടി പറഞ്ഞു.... അപ്പോഴേക്കും ഇരുട്ട് മൂടിയിരുന്നു...

ഒരു കഫേയിലായിരുന്നു അവരാദ്യം പോയത്.... രണ്ടു പേരും ഓരോ കോഫി ഓർഡർ ചെയ്ത് സംസാരം തുടങ്ങി.... സണ്ണി നല്ലൊരു listener ആയിരുന്നു.... സാന്ദ്രയും.... പോരാത്തതിന് ഒരേ humour sense ഉം.... രണ്ടാളും ഒരുപാട് സംസാരിച്ചു....

"എന്നാലും ഇത്രേം strict ഡാഡി ആയിട്ടും നീയെങ്ങനെ ഇത്രേം കാലം കല്യാണം കഴിക്കാതെ ജീവിച്ചു എന്നെനിക്ക് മനസ്സിലാകുന്നില്ല..."

സണ്ണിക്ക്‌ അതായിരുന്നു അതിശയം.

"എന്റെയീ strength, എന്റേയീ വാശി, എന്റേയീ കരച്ചിൽ.... 🤣🤣🤣🤣..

💬 Comments

View all comments