0%

Chapter Title : ഡെമോ ഡേറ്റ് [നളിനി രമണൻ]

Author : നളിനി രമണൻ Read All Parts 47.4K

"

രണ്ടാളും ഒരുപോലെ ഇരുന്നു ചിരിച്ചു...

"25 വരെ പഠിക്കണം എന്നു പറഞ്ഞു നിന്നു.... അത്‌ കഴിഞ്ഞപ്പഴേക്ക് അച്ഛൻ അവടൊരു സ്കൂളിൽ ജോലി ശരിയാക്കി തന്നു.... പിന്നെയിങ്ങോട്ട് നല്ല കഷ്ടകാലം ആയിരുന്നു.... എല്ലാ സൺഡേയും വരും ആരേലും പെണ്ണുകാണാൻ.... വന്നവർക്കൊന്നും കൊഴപ്പം ഉണ്ടായിട്ടല്ല.... ഞാൻ റെഡിയായിട്ടില്ല...... അത്രേം കാലം ഞാൻ ജീവിച്ച ജീവിതം മറ്റുള്ളവർക്ക് ok ആയിരിക്കും. എനിക്ക് ok അല്ലായിരുന്നു. അതൊന്ന് change ചെയ്തിട്ടേ എനിക്ക് കല്യാണത്തെ പറ്റി ആലോചിക്കാൻ പറ്റുമായിരുന്നുള്ളു... അത്രേയുള്ളൂ.... അതവർക്ക് പറഞ്ഞാ മനസിലാക്കണ്ടേ?"

"ഹാ... എന്റെ ചേച്ചീടെ മോൾക്കും 28 ആ... അവളോടൊന്നും കല്യാണം പോയിട്ട് ക എന്നൊരു വാക്ക് പോലും മിണ്ടാൻ പറ്റത്തില്ല.... തൂക്കിലേറ്റും...."

"പറഞ്ഞ പോലെ ചേട്ടനെന്താ കെട്ടാത്തത്?"

"എനിക്ക് കല്യാണം എന്നൊരു concept താല്പര്യം ഇല്ലാ... റിലേഷൻഷിപ് ഒക്കെ ഉണ്ടായിട്ടുണ്ട്... Both casual and serious. പക്ഷേ, കല്യാണത്തിലേക്ക് എത്തിക്കാൻ തോന്നിയില്ല...."

"മ്മ്...."

സാന്ദ്ര തലയാട്ടി...

അവരുടെ സംസാരം നീണ്ടു പോയി... തട്ടുകടയിൽ കയറി ദോശയും മുട്ടയുമെല്ലാം കഴിച്ച് വീട്ടിലെത്തിയപ്പോൾ രാത്രി പത്ത് മണി കഴിഞ്ഞിരുന്നു....

"അപ്പോ ടീച്ചറേ.... ഇത് പോലെയൊക്കെയാണ് മാന്യമായ ഡേറ്റ്.......ഇനി മാന്യമല്ലാത്തതാണെങ്കി അതും കയ്യിൽ സ്റ്റോക്കൊണ്ട്..... പറഞ്ഞാ മതി...... "

"അയ്യോ വേണ്ടായേ.....ഇത് തന്നെ വെല്ല്യ ഉപകാരം.... "

സാന്ദ്ര ചിരിയോടെ കൈ തൊഴുതു കാണിച്ചുകൊണ്ട് മുകളിലേക്ക് നടന്നു.....

"എന്നാ പിന്നെ ആപ്പിൽ കയറി പണി തുടങ്ങിക്കോ.... നല്ല ചെക്കന്മാരെ നോക്കി എടുക്കണം... എന്തേലും help വേണമെങ്കി പറഞ്ഞാ മതി..."

സണ്ണി മുറ്റത്ത്‌ തന്നെ നിന്നു കൊണ്ട് അവളോട് പറഞ്ഞു.... അതു കേട്ടപ്പോൾ

💬 Comments

View all comments