Chapter Title : ഡെമോ ഡേറ്റ് [നളിനി രമണൻ]
സാന്ദ്രയുടെ മുഖമൊന്നു വാടിയെങ്കിലും ആ ഇരുട്ടിൽ അവനതു കണ്ടില്ല........
സണ്ണി അവസാനം പറഞ്ഞ ഡയലോഗിന്റെ ആഘാതത്തിലാണ് സാന്ദ്ര അകത്തേക്ക് കയറിയത്.... സത്യം പറഞ്ഞാൽ അതൊരു demo ഡേറ്റ് ആണെന്ന് സണ്ണി പറഞ്ഞപ്പോഴാണ് അവളോർത്തത്... അറിയാതെ തന്നെ അവളുടെയുള്ളിൽ സ്നേഹത്തിന്റെ ഒരുറവ പൊട്ടിയിരുന്നു...
"Stop... ഒരുപാട് മധുരസ്വപ്‌നങ്ങൾ കാണണ്ട....... അധികം ആണുങ്ങളോട് ഇടപെടാത്തത് കൊണ്ട് ആരടുത്തു പെരുമാറിയാലും നിനക്കൊരു ഇളക്കമൊക്കെ തോന്നും. അത്രേയുള്ളൂ... ഇനി ഇതിനെ പറ്റി കൂടുതൽ ഒന്നും ആലോചിക്കാൻ നിക്കരുത്....he's just trying to be nice..."
സാന്ദ്ര കണ്ണാടി നോക്കി അവളോട് തന്നെ പറഞ്ഞു.
അതേ സമയം താഴത്തെ മുറിയിൽ അന്നെടുത്ത ഫോട്ടോസ് നോക്കി കിടക്കുകയായിരുന്നു സണ്ണി .... ഏറെ നിർബന്ധിച്ചിട്ടാണെങ്കിലും അവളെ കൊണ്ട് പോസ് ചെയ്യിപ്പിച്ച സിംഗിൾ ഫോട്ടോസ്........ Height കുറവാണ്, ചിരി രസമില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറിയിട്ടും കഷ്ടപ്പെട്ട് കിട്ടിയ മൂന്നു സെൽഫികൾ....


അവയെല്ലാം നോക്കി കിടക്കേ സണ്ണിയുടെ ഉള്ളിൽ നിന്നും മുന്നറിയിപ്പെന്നോണം ഒരു നെടുവീർപ്പുയർന്നു..... അവൻ പെട്ടന്ന് തന്നെ ഫോൺ മാറ്റി വെച്ച് ലൈറ്റ് അണച്ചു കിടന്നു....
(തുടരും.)
💬 Comments
View all comments