0%

Chapter Title : സന്തുഷ്ട ജീവിതം

Author : Kambikathakal Read All Parts 491

മറന്നു പരസ്പരം ഒന്നാകുന്നു ഒരു നാടുമുഴുവൻ .പല കരയിലുള്ളവർ ദേവിയുടെ മുന്നിൽ കെട്ടുകാഴ്ചകളുമായി എല്ലാം മറന്നു ആഘോഷിക്കുന്ന ദിനം .വർണങ്ങൾ വിരിയുന്ന രാവ് .വീടുകളിൽ അകലങ്ങളിലുള്ളവർക്കായി ഭക്ഷണങ്ങൾ ഒരുക്കി അവരെ വരവേൽക്കാൻ മത്സരിക്കുന്ന രാവ് .ഉത്സവങ്ങൾ വെറും കെട്ടുകാഴ്ചകൾ മാത്രമല്ല കുടുംബങ്ങളുടെ ഒത്തുകൂടൽ കൂടിയാണ് .സമൂഹത്തിന്റെ ഒത്തുകൂടലാണ് .വിവാഹം കഴിഞ്ഞു പോയവരും വിവാഹം കഴിച്ചു വന്നവരും എല്ലാവരും സംഗമിക്കുന്ന പരസ്പരം വിശേഷങ്ങൾ പങ്കുവെക്കുന്ന വേദിയാണ് .അവിടെ മത്സരമില്ല പരിഭവമില്ല ചതിയില്ല സ്നേഹം മാത്രം .ഒരു ജനത കാത്തിരിക്കുന്നതും അതിനുവേണ്ടിയാണ് .മനസ്സിനും കണ്ണിനും കുളിരാണ് ആ കാഴ്ചകൾ .മറ്റൊന്നും അപ്പോൾ ചിന്തിക്കില്ല എല്ലാം മാറാനുള്ള മറക്കാനുള്ള രാവാണ് .എല്ലാ വിഷമങ്ങളും സങ്കടങ്ങളും മറന്നു മനസ്സുനിറഞ്ഞു ആഘോഷിക്കുന്ന രാവ് .അഖിലേട്ടൻ പറയുന്നപോലെ കുപ്പിവളയും കണ്മഷിയും വാങ്ങാൻ എന്തിനാ ഉത്സവത്തിന് പോകുന്നത് എന്നാരും പറയാറില്ല .കുപ്പിവളയും കണ്മഷിയും വാങ്ങാനല്ല ഉത്സവത്തിന് പോകുന്നത് ബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കലാണ് ഓരോ ഉത്സവവും നമ്മളിൽ നമ്മളറിയാതെ ലഭിക്കുന്ന ഒരു പോസിറ്റീവ് എനർജി ഉണ്ട് അത് വേറൊരിടത്തുന്നും ലഭിക്കില്ല അത്രയും ആവേശം നിറഞ്ഞതാണ് ഉത്സവം .ഇത്തവണയെങ്കിലും അഖിലേട്ടൻ എന്റെ കൂടെ വരണം ഉത്സവം കാണണം അപ്പൊ മനസ്സിലാകും ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്ന് .

നിന്നെ ഇത്രയും ആവേശത്തിൽ ഞാൻ കണ്ടിട്ടില്ലല്ലോ രേണു

അതങ്ങനെയാണ് അഖിലേട്ടാ നാടിനെ കുറിച്ചുള്ള ഓർമ്മകൾ ആരിലായാലും ആവേശം ജനിപ്പിക്കും പ്രത്യേകിച്ച് നാട്ടിൽ നിന്നും പിരിഞ്ഞു ജീവിക്കുമ്പോൾ .നമ്മുടെ കല്യാണത്തിന്റെ തലേ ദിവസം ഞാനെന്നും ഓർക്കും .ഇവിടെയുള്ള കല്യാണങ്ങൾ കാണുമ്പോൾ .സത്യത്തിൽ ഇവിടെ നടക്കുന്നത് കല്യാണം തന്നെയാണോ എന്ന് ഞാൻ ചിന്തിക്കാറുണ്ട്

അതെന്താ കല്യാണത്തിന് പ്രത്യേകത

💬 Comments

View all comments