0%

Chapter Title : സന്തുഷ്ട ജീവിതം

Author : Kambikathakal Read All Parts 248

ചിന്നു എന്ന അലർച്ചയാണ് ചിന്തകളിൽ നിന്നും ഞങ്ങളെ സ്വബോധത്തിലേക്കു തിരികെ എത്തിച്ചത് .ഞങ്ങൾ അകത്തെ മുറിയിലേക്ക് ഓടി .മാനസികനില തെറ്റിയവരെ പോലെ പാറിപ്പറക്കുന്ന മുടിയുമായി വേച്ചു വേച്ചു നടന്നു വാതിൽ തള്ളിത്തുറന്നു പുറത്തേക്കിറങ്ങാൻ തുടങ്ങുന്ന മീരേച്ചിയെ ഞാൻ ചേർത്ത് പിടിച്ചു .ബാത്റൂമിലെ ഡോർ തുറന്നു കിരണേട്ടനും പുറത്തേക്കു വന്നു ..

രേണു ന്റെ മോള് ....ചിന്നു ..മോളെ

മോൾക്കൊന്നും ഇല്ല ചേച്ചി

എവിടെ ന്റെ കുട്ടി എവിടെ

അവളിപ്പോ ഇങ്ങു വരും ചേച്ചി സമാധാനമായിരിക്കു

എനിക്കിപ്പോ കാണണം ന്റെ കുട്ടിയെ മോളെ ......

എന്ത് പറഞ്ഞിട്ടും എത്ര സമാധാനിപ്പിച്ചിട്ടും മീരേച്ചി അതൊന്നും കേൾക്കുന്നില്ല ,ചേച്ചിയുടെ നിലവിളി ഉയർന്നതോടെ അയല്പക്കങ്ങളിൽ നിന്നും ആളുകൾ ഓടി എത്തി .ആരൊക്കെ പിടിച്ചിട്ടും മീരേച്ചി കുതറി ഓടാൻ തുടങ്ങി .മോളെയും വിളിച്ചു കൊണ്ട് പുറത്തേക്കു ഇറങ്ങി ഓടാൻ തുനിഞ്ഞ ചേച്ചിയെ ഞങ്ങൾ തടഞ്ഞു വച്ചു .അല്പം നേരം കൊണ്ട് ഡോക്ടർ എത്തി വീണ്ടും ഉറങ്ങാനുള്ള മരുന്ന് കുത്തിവച്ചു ..രാവിലെ വരെ ഉറങ്ങാനുള്ള മരുന്ന് ചേച്ചിയിൽ കുത്തിവച്ചു മരുന്നിന്റെ പിൻബലത്തിൽ അവർ വീണ്ടും മയക്കത്തിലേക്ക് വീണു ..നിശബ്തമായി എല്ലാം നോക്കി കാണാൻ മാത്രമെ കിരണേട്ടന് സാധിച്ചുള്ളൂ ആ മനുഷ്യന്റെ അവസ്ഥ വാക്കുകളിൽ പറയാൻ കഴിയാത്ത വിധം പരിതാപകരമായിരുന്നു .അയല്പക്കങ്ങളിൽ ഉള്ളവർ കുറച്ചു സമയം കൂടി അവിടെ നിന്നതിനുശേഷം വീടുകളിലേക്ക് പോയി അടുക്കളയിൽ കയറി ചായ തിളപ്പിച്ച് ഞാൻ അഖിലേട്ടനും കിരണേട്ടനും നൽകി ലിവിങ് റൂമിൽ സെറ്റിയിൽ ഇരുന്നു ആവി പറക്കുന്ന ചായ മോത്തി കുടിച്ചു കൊണ്ട് കിരണേട്ടൻ ഫോണെടുത്തു ചെറിയാൻ സാറിനെ വിളിച്ചു .എന്തൊക്കെയോ സൂചനകൾ ലഭിച്ചതായി അദ്ദേഹം പറഞ്ഞു .

അഖിലെ നമ്മൾ ശരിക്കും ഒറ്റപെട്ടു ജീവിക്കുന്നവരാണ് .മീര അയല്പക്കങ്ങളിലെക്കു സംസാരിക്കാൻ പോകുന്നത് ഞാൻ വിലക്കിയിരുന്നു എന്റെ വിലക്കിനെ മറികടന്നും അവൾ ബന്ധങ്ങൾ ദൃഢമാക്കി ആപത്തു വന്നപ്പോൾ അവൾക്കു സമാധാനം നൽകാനും ആശ്വസിപ്പിക്കാനും അവളുടെ ബന്ധങ്ങൾ ഉപകരിച്ചു .എന്നെ ആശ്വസിപ്പിക്കാൻ ആരുമില്ല ഒരു വാക്ക് കൊണ്ട് പോലും .ഉന്നതങ്ങളിൽ ബന്ധമുള്ള നമ്മളെ ആത്മാർഥമായി സഹായിക്കാൻ ആരുണ്ടായി .നമ്മൾ കരുതിയ ബന്ധങ്ങൾ സത്യത്തിൽ ബന്ധങ്ങൾ തന്നെയാണോ

💬 Comments

View all comments