0%

Chapter Title : സന്തുഷ്ട ജീവിതം

Author : Kambikathakal Read All Parts 249

.കാണുമ്പോൾ ചിരിക്കും കുശലങ്ങൾ ചോദിക്കും എന്നല്ലാതെ നമുക്ക് ആരുമായാണ് ബന്ധമുള്ളത് സഹായത്തിന് എത്തിയ ആളുകളൊന്നും സത്യത്തിൽ നമ്മുടെ ബന്ധങ്ങൾ കൊണ്ട് നേടിയതല്ല .മീരയും രേണുവും സമ്പാദിച്ച ബന്ധങ്ങൾ മാത്രമാണ് ആപത്തു ഘട്ടത്തിൽ നമുക്ക് കൂട്ടായത് .നമ്മൾ തന്നെയാണ് നമ്മുടെ പരാജയം നമ്മുടെ നേട്ടങ്ങൾക്കു വേണ്ടി മാത്രം നമ്മൾ സൗഹൃദം ഉണ്ടാക്കി .സത്യത്തിൽ നല്ലൊരു സൗഹൃദം നമുക്കുണ്ടോ ഉന്നതിയിലുള്ള നമ്മുടെ ബന്ധുക്കൾ നമുക്കൊപ്പമുണ്ടോ അറിയിച്ചില്ലായിരിക്കാം ഇനി അറിയിച്ചാൽ തന്നെ എത്ര പേർ ഉണ്ടാവും .ഏറി വന്നാൽ ഒരു ഫോൺ കാൾ .തിരക്കാണ് എല്ലാവർക്കും ഒന്നിനും സമയമില്ല സമ്പാദിക്കാനുള്ള പരക്കംപാച്ചിലിലാണ് എല്ലാവരും നീയും ഞാനുമുൾപ്പടെ .അവനവനു വരുമ്പോൾ മാത്രം നാം തിരിച്ചറിയും .ആശ്വസിപ്പിക്കാൻ ആളുണ്ടാവുക എന്നത് ഏറ്റവും വലിയ സമ്പാദ്യമാണ് അഖിൽ പണം കൊണ്ട് വിലക്കെടുക്കാൻ കഴിയാത്ത ഒന്നാണ് സ്നേഹം, ബന്ധം .നാം നൽകുന്ന സ്നേഹവും അടുപ്പവും മാത്രമേ നമുക്ക് തിരിച്ചു ലഭിക്കു എന്ന് ഞാൻ മനസിലാക്കുന്നു .തിരിച്ചറിയാൻ വൈകിപ്പോയി .പക്ഷെ അതിനു നൽകേണ്ടിവന്ന വില എന്റെ മോളെയാണ് .എനിക്ക് ഉള്ളു തുറക്കാൻ നീ മാത്രമാണ് ഉള്ളത് നീ കൂടി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ ഹൃദയം തകർന്നു മരിച്ചിട്ടുണ്ടാവും ..

വെറുതെ ആവശ്യമില്ലാത്തതൊന്നും ചിന്തിച്ചു കൂട്ടല്ലേ കിരണേട്ടാ

ആവശ്യമില്ലാത്ത എന്താണ് ഞാൻ പറഞ്ഞത് ..നമ്മൾ സത്യത്തിൽ വിഡ്ഢികളാണ് നമുക്ക് ചുറ്റും നടക്കുന്ന എന്തെങ്കിലും നാം കണ്ടിരുന്നോ .എന്ത് സുരക്ഷിത്വത്തമാണ് നമുക്ക് ഈ നഗരത്തിൽ ഉള്ളത് .നമ്മൾ ഒന്നുമല്ല ഇവിടെ .നമുക്കാരുമില്ല ഇവിടെ .നിന്നെപ്പോലെ ഞാനും മീരയെ കളിയാക്കിയിട്ടുണ്ട് നഗരത്തിന്റെ സൗകര്യത്തെ പറ്റി പറഞ്ഞു .ഇവിടുത്തെ വികസനത്തെപ്പറ്റി പറഞ് .തെറ്റ് പറ്റിപ്പോയി അവൾ പറയുന്നതാണ് ശരി .ആരെന്നറിയാത്ത ഏതുതരക്കാരെന്നറിയാത്ത ആയിരങ്ങൾ ലക്ഷങ്ങൾ ദിനം പ്രതി വന്നുപോകുന്ന നഗരത്തിൽ ആർക്കു നല്കാൻ കഴിയും സുരക്ഷ.ഗ്രാമങ്ങളുടെ വില ഞാൻ അറിയുന്നു മനസിലാക്കുന്നു അസമയത് അപരിചിതനെ കാണുമ്പോൾ ചോദിക്കാൻ ചോത്യം ചെയ്യാൻ ഗ്രാമങ്ങൾക്ക് മാത്രമേ കഴിയു അതിനു പോലീസ് നിയമം ഇതിന്റെയൊന്നും പിൻബലം ആവശ്യമില്ല .എല്ലാവരും പരസ്പരം അറിയുന്നു പരസ്പരം ബന്ധം സ്ഥാപിക്കുന്നു .ഇവിടെ ആർക്കു ആരെ അറിയാം .ആർക്കാണ് സത്യത്തിൽ ബന്ധമുള്ളത് എല്ലാവരും ഒറ്റപ്പെട്ടവർ .ആളുകൾ

💬 Comments

View all comments