Chapter Title : സരയു എന്റെ പ്രണയിനി 2 [Neeraj]
കേട്ടു." അത്രയും കേട്ടപ്പോൾ ആ മോന്തായത്തിൽ കുത്തിയ തേനീച്ച എങ്ങോട്ടോ പോയി.
"കൃഷ്‌വേണി എന്നാ വീട്ടിലെ പേര്. അച്ഛനും അമ്മയും വിളിക്കുന്നത് കിച്ചു എന്നാ. ആഹാ എന്നും പറഞ്ഞ് നീയെന്നെ കിച്ചൂന്നാ വിളിക്കണേ. ചേച്ചീന്ന് വിളികേടാ."അവൾ എന്നെ അടിക്കാൻ ഓങ്ങി. ഞാൻ അടി കൊള്ളാതിരിക്കാൻ എന്ന വണ്ണം ആ കയ്യിൽ പിടിച്ചു. ഇതുവരെ ജീവിതത്തിൽ ഉണ്ടാകാത്ത വല്ലാത്ത ഒരനുഭൂതി. കറന്റ് അടിച്ച മഗധീരയിലെ ഹർഷനെ പോലെ ഞാൻ അന്തം വിട്ടു നിന്നു. ആ തക്കത്തിന് അവൾ കൈ വലിച്ച് ഒന്നു തന്നു. തോളിൽ അടിച്ചതെങ്കിലും രക്ഷപെടാനുള്ള എന്റെ മണ്ടൻ ഒഴിഞ്ഞു മാറൽ കാരണം കൊണ്ടത് കവിളിൽ. പൂ പോലുള്ള കൈ ആയത് കൊണ്ട് പൊന്നീച്ച ഒന്നും പറന്നില്ല. പക്ഷെ രണ്ടു മൂന്ന് വെള്ളി ഈച്ച പറന്നു. ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ കണ്ണു നിറഞ്ഞു പോയി. അവളും ആകെ ഷോക്ക് ആയിപ്പോയി.
"അപ്പൂ സോറി. നീ വേണേൽ എന്നെ തല്ലിക്കൊ..." ആ മുഖത്തെ ഭാവങ്ങൾ എനിക്ക് വായിച്ചെടുക്കാൻ ആകുന്നിലായിരുന്നു. ഒരബദ്ധം പറ്റിയതാണെങ്കിലും ഞാൻ മനഃപൂർവ്വം വേറെങ്ങോട്ടോ നോക്കി നിന്നു.
"സോറി അപ്പൂ പ്ലീസ്" എന്നെ അതിശയിപ്പിച്ചുകൊണ്ട് സരയു എന്നെ കെട്ടിപ്പിടിച്ചു.
"ഞാൻ എന്നും നിന്നെ വേദനിപ്പിച്ചിട്ടെ ഉള്ളൂ. മനഃപൂർവമല്ല" കാറ്റു പോയ ബലൂൺ പോലെ അതുവരെ അടക്കി വച്ച എന്റെ എല്ലാ പിണക്കവും ബഹിർഗമിച്ചു. ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ കരയാൻ തുടങ്ങി. പുത്തൻ പഞ്ഞി തലയിണയെ പുണരുമ്പോൾ കിട്ടുന്നതിന്റെ പതിന്മടങ്ങ് സുഖം. അവളെ അശ്വസിപ്പിക്കുമ്പോഴും എന്റെ ഉള്ളിലെ കാമദേവൻ എന്നെ നോക്കി കൊഞ്ഞണം കാട്ടുന്നുണ്ടായിരുന്നു.
💬 Comments
View all comments