0%

Chapter Title : സരയു എന്റെ പ്രണയിനി 2 [Neeraj]

Author : Kambikathakal Read All Parts 357

എന്നെ കെട്ടിപിടിച്ചില്ലേ. അതുപോലെ ഒന്നൂടെ പിടിക്ക്."

"അയ്യട. കൊള്ളാല്ലോ ചെക്കന്റെ പൂതി." കിച്ചൂന്റെ ഭാഗത്തു നിന്ന് ഞാൻ രൂക്ഷമായ പ്രതികരണം ആയിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ ഇത് എനിക്ക് വല്ലാത്ത പ്രതീക്ഷ നൽകി. എന്നാൽ വരുന്നിടത്തു വച്ചു കാണാം എന്നു ഞാനും കരുതി.

"വേണ്ടെങ്കിൽ വേണ്ട. കിച്ചുമോളെ" ഞാൻ ഒച്ചകൂട്ടി.

"അപ്പു. അപ്പൂ പ്ലീസ്. ഞാൻ..... ഞാൻ സമ്മതിച്ചു." അവൾ മനസ്സില്ലാ മനസോടെ നിന്നു.

ഞാൻ മെല്ലെ അവളോടടുത്തു. ഇപ്പോൾ കിച്ചൂന്റെ നിശ്വാസങ്ങൾ പോലും എനിക്ക് അനുഭവിക്കാം എന്നായി. ഞാൻ മെല്ലെ മുഖം അവൾക്ക് അഭിമുഖമാക്കി മെല്ലെ പറഞ്ഞു.

"അയ്യട ഞാൻ വല്ല കിളവികളെ ഒന്നും കെട്ടിപിടിക്കില്ല. ബ്വാ.. അമ്മച്ചി വന്നേ കഴിക്കണ്ടേ?" കിച്ചൂന്റെ മുഖത്ത് ദേഷ്യമാണോ അതോ ആശ്വാസമാണോ എനിക്ക് വായിച്ചെടുക്കാൻ പ്രയാസമായിരുന്നു. എന്തായാലും മുഖം കടന്നൽ കുത്തിയ പോലെ ഉണ്ടായിരുന്നു. എനിക്ക് അത് കണ്ടിട്ട് ഉള്ളിൽ ചിരി അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പാവം അറിയുന്നില്ലല്ലോ ഈ കഴിഞ്ഞ കുറച്ച് മണിക്കൂറുകൾകൊണ്ട് ഞാനവളെ എത്രമാത്രം ആരാധിക്കുന്നു എന്ന്. നമ്മൾ അകത്തു കയറി. ഭക്ഷണം വിളമ്പുമ്പോൾ കിച്ചു ഒന്നും തന്നെ പറയുകയോ എൻറെ മുഖത്ത് നോക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല.

"എൻറെ കിച്ചൂസ് ഞാൻ ഒരു തമാശ പറഞ്ഞതല്ലേ? അതിന് ഇങ്ങനെ മുഖം വീർപ്പിച്ച് വയ്ക്കാൻ എന്താ ഇവിടെ ഉണ്ടായത്?" ഞാനത് ചോദിച്ചപ്പോഴും അറിയാതെ ചിരിക്കുന്നുണ്ടായിരുന്നു

" അതിന് ആര് മുഖം വീർപ്പിച്ചു ഞാൻ ഒരു ഒരു അമ്മൂമ്മ ആണ്. അത് ഞാൻ അംഗീകരിക്കുന്നു അപ്പു ആ പറഞ്ഞതിൽ ഒരു തെറ്റും എനിക്ക് തോന്നിയിട്ടില്ല." മയിര് ഇപ്പോ ഒരു കരയ്ക്കും നടക്കുന്നില്ല എന്നാണല്ലോ.

💬 Comments

View all comments