0%

Chapter Title : സരയു എന്റെ പ്രണയിനി 2 [Neeraj]

Author : Kambikathakal Read All Parts 148

അതെല്ലാം കേട്ടിരുന്നു.

"ഒരു സംശയം ചോദിക്കട്ടെ, എല്ലാം അറിഞ്ഞിട്ടും എന്തിനാ എന്നെ ഇങ്ങനെ....?"

"അതുപിന്നെ കുറേ കാലം ആയില്ലേ കണ്ടിട്ട്. ഞാൻ തമാശക്ക്. എന്നോട് ക്ഷമിക്കണം."

നല്ല ഫ്രഷ് റീസൺ. സരയുവിന്റെ ക്ഷമാപണം എനിക്ക് ദേഷ്യമാണ് ഉണ്ടാക്കിയത്. അടി സക്കെ ഇതു തന്നെ അവസരം. അഡ മവനെ അതുവരെ മിണ്ടാപ്പൂച്ചയായിരുന്ന എന്റെ ഉള്ളിലെ പൗരുഷം സട കുടഞ്ഞെണീറ്റു.

"എന്നെക്കുറിച്ച് എന്താ കരുതിയത് നിങ്ങൾ?പറയുന്ന കോപ്രായം എല്ലാം കേട്ട് സഹിച്ചു നിൽക്കാൻ ഞാൻ എന്താ നിങ്ങളുടെ അടിമയോ?"

"നീരജ് ഞാൻ" സരയു ഞെട്ടി എന്നതിൽ ഉപരി വല്ലാത്ത ഭയം ഞാൻ അവളുടെ മുഖത്തു കണ്ടു. പക്ഷെ അതൊന്നും കൊണ്ട് ഞാൻ നിർത്തിയില്ല.

"വന്നതു മുതൽ നിങ്ങൾ എന്നെ എത്രമാത്രം അപമാനിച്ചു. എനിക്കും ഒരു മനസുണ്ട്. അന്നു നിങ്ങൾ എന്റെ കരണത്തടിച്ചത് മുതൽ എന്റെ കോളേജ് ജീവിതം എങ്ങനെയായിരുന്നു എന്നു ചിന്ദിച്ചിട്ടുണ്ടോ. ഇനി ഒരു നിമിഷം പോലും ഞാൻ ഇവിടെ നിക്കില്ല." ഉള്ളിൽ അന്നോളം അടക്കി വച്ച വികാരങ്ങൾ എല്ലാം അണ പൊട്ടി ഒഴുകി ദേ പോകുന്നു

"നീരജ് ഞാൻ ഒരിക്കലും അങ്ങനെയൊന്നും.." ഇനി എന്തെങ്കിലും കൂടുതൽ സംസാരിച്ചാൽ അവൾ കരയും എന്നു തോന്നി. പക്ഷെ എന്റെ ഭാഗത്തു നിന്ന് മാത്രമേ ഞാൻ അപ്പോൾ ചിന്ദിച്ചുള്ളൂ. ഒന്നും മിണ്ടാതെ ഞാൻ ഇറങ്ങി നടന്നു. റൂമിൽ കയറി വാതിലടച്ചു. വെയിൽ മാറിയിട്ട് പോകാൻ ആയി കുറച്ച നേരം കിടന്നു. വൈകിട്ട് സാധങ്ങൻ പാക്ക് ചെയ്യുമ്പോൾ പുറത്തു നിന്ന് വാതിൽ മുട്ടുന്ന ശബ്ദം. സരയു..... കണ്ണുകൾ കരഞ്ഞു കലങ്ങിയിട്ടുണ്ട്.

"നീരജ് പോകരുത് എന്നു പറയാനല്ല വന്നത്. പോകുന്നതിനു മുൻപ്ചെയ്ത തെറ്റിന് മാപ്പ് പറയാനാണ്. അറിയതെയെങ്കിലും ഞാൻ കാരണം ഉണ്ടായ നഷ്ടത്തിന് എന്നോട് പൊറുക്കണം. നീരജിന് ഉണ്ടായ നഷ്ടങ്ങൾക്ക് എല്ലാം ഞാൻ ഉത്തരവാദിയാണ്. പക്ഷെ ഒന്നും മനഃപൂർവമല്ല."

ഞാൻ ഒന്നും മിണ്ടിയില്ല.
"ഞാൻ ജംഗ്ഷനിൽ കൊണ്ട് വിടാം. നേരം ഇരുട്ടിയാൽ ഊടുവഴിയിൽ നിറയെ പാമ്പുള്ളതാ." പേടിച്ച പേടമാൻ മിഴികൾ എന്ന കവിഭാവന ആദ്യമായി എനിക്ക് സത്യമായി തോന്നി. സരയുവിന്റെ ക്ഷമാപണത്തിലും എന്റെ പ്രതികാരത്തിനും ഇടയിലേക്ക് "മേയ്

💬 Comments

View all comments