Chapter Title : സരയു എന്റെ പ്രണയിനി [Neeraj]
വിളിച്ചാൽ അത്യാവശ്യത്തിന് വണ്ടി പോലും കിട്ടാത്ത ആ ഓണം കേറാ മൂലയിലേക്ക് യാത്രയായി. ബസ് ഇറങ്ങി ഒരു പാടവും കഴിഞ്ഞ് മരങ്ങൾ തിങ്ങിയ ഒരു ഇടവഴി ചെന്നെത്തുന്ന വീടാണ്. ഇനി ബൈക്കോ കാറോ ഉണ്ടേൽ വേറെ വഴി പോകാം. പക്ഷെ അത് വല്ലാത്ത ചുറ്റാണ്. അളിയൻ പറഞ്ഞ വഴി ഓയിൽ പെയിന്റ് കോണ്ട് എന്റെ മനസ്സിൽ വരച്ച പോലെ കൃത്യമായിരുന്നു. അങ്ങനെ ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്ന് ഞാൻ ആ വീടെത്തി. ഒരു പഴയ എന്നാൽ വലിയ നാലുകെട്ട്. പടിപ്പുരയും ചുറ്റുമത്തിലും എല്ലാം ഉണ്ട്. ഏതാണ്ട് വീട്ടു പറമ്പ് തന്നെ ഒരേക്കറോളം വരും. പടിപ്പുരയിൽ താഴ് ഇട്ടില്ലായിരുന്നു. അതൊന്നു മുട്ടിയപ്പോൾ തന്നെ തുറന്നു. ആദ്യമായാണ് വെയിലും കൊണ്ട് ഇത്ര നേരം നടക്കുന്നത്. അതിനാൽ തന്നെ ഞാൻ ഒരു പരുവം ആയിരുന്നു. ജിമ്മൊന്നും കൊണ്ട് ഗുണമില്ല എന്നു തോന്നിപ്പോയി. വീടിന്റെ ചുറ്റുമതിൽ നിൽക്കുന്ന നാലു ഭാഗത്തും പടിപ്പുരകൾ കണ്ടു. നാലു ഭാഗത്തും വഴികൾ ഉണ്ട്. ഒന്നു മാത്രം വാഹനങ്ങൾ വരാൻ തക്ക വണ്ണം വലുതായിരുന്നു. അവിടെ പടിപുരക്കു പുറമെ വലിയ ഒരു ഗേറ്റും. അത് പുതുതായി പണി കഴിപ്പിച്ചതുപോലെ തോന്നി. ഞാൻ വന്നു കയറിയത്തിന്റെ എതിർ വശത്തായി പ്രധാന പടിപ്പുര.
അത് ചെന്നിറങ്ങുന്നത് വിശാലമായ പാടത്താണ്. ഇതെല്ലാം കണ്ട് വണ്ടർ അടിച്ചു ഏതാണ് മുൻവശം എന്നു നോക്കി നടന്ന ഞാൻ ആ കാഴ്ച കണ്ട് ഞെട്ടി.
"നീയെന്താ ഇവിടെ?"
വല്ലാത്ത ആജ്ഞ ശക്തി ആയിരുന്നു ആ ശബ്ദത്തിനും അതിന്റെ ഉടമക്കും.
"സരയൂ മാം." അറിയാതെ എന്റെ നാവുകൾ ചലിച്ചു.
" ചോദിച്ചത് കേട്ടില്ലേ നീയെന്താ ഇവിടെ?"അവർ ഒന്നു കൂടി കടുപ്പിച്ചു.
"ഞാ.... ഞാൻ ഇവിടെ ഡ്രൈവർ ആയി....." എന്റെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി.
"ആഹാ... നീയൊക്കെ എവിടം വരെഎത്തും എന്ന് ഞാൻ അന്നേ കണക്കു കൂടിയതാ. എന്തായാലും നിന്റെ സ്വഭാവത്തിനുള്ള പണി ഇവിടെ ഇല്ല. മോൻ സ്ഥലം കാലിയാക്കാൻ നോക്ക്"
"ങേ" ഒരു വെള്ളിടി പോലെയാണ് ഞാൻ അത് കേട്ടത്. ഇവളുടെ ഈ ഊമ്പിയ ജോലി ഇല്ലേൽ എനിക്ക് ദേ
💬 Comments
View all comments