Chapter Title : സര്‍പ്പം 5
എന്നാൽ കുഞ്ഞേ ഞാൻ വേണ്ട പോലെ കാര്യങ്ങൾ നീക്കിക്കോളാം " എന്നാൽ ശെരി എന്ന് പറഞ്ഞു ഞാൻ ഇറങ്ങി. അവിടുന്നു പുറത്തിറങ്ങി ഒന്ന് തിരിഞ്ഞു നോക്കിയപ്പോ മൊത്തം ബഹളം പുറകിൽ, ഏകദേശം 10 ആൾക്കാരോട് എന്തൊക്കെയോ നിർദേശങ്ങൾ കൊടുക്കുന്നു ചെറുത്. എന്തേലുമാവട്ടെ വരുന്നിടത്തു വെച്ച് കാണാം. നേരെ റൂമിൽ പോയി ഒരു സിഗരറ്റ് എടുത്തിറങ്ങി. നേരെ നമ്മുടെ സ്പോട്ടിലേക് നടന്നു. പോകുന്നെ വഴി മീനൂനെ കണ്ടില്ലല്ലോ എന്നാലോചിച്ചു. സ്പോട്ട് എത്തി ഒന്ന് കത്തിച്ചു. ഒരു പഫ് എടുത്തു. മുണ്ടു മടക്കി കുത്തി പിന്നെ പൊക്കി പിടിച്ചിട്ടു പെടുത്തു. ഒരു സുഖം. പെടുത്തു കഴിഞ്ഞപ്പോ പുറകിൽ ഒരു അനക്കം, മ്മ് അവളായിരിക്കും കള്ളി . തിരിഞ്ഞു നോക്കി. അവളല്ല .
ഒരു 8 അടി മൂർഖൻ, എന്റ ശ്വാസം പോയത് പോലെ. അത് പതിയെ അടുത്തേക് വരുന്നു. ഓടിയാലോ? വേണ്ട. ഇന്നലത്തെ ആ സ്വപ്നം കൊണ്ട് പാമ്പുകളോട് പേടിയില്ലാത്ത പോലെയായി. ഞാൻ അനങ്ങാതെ നിന്ന്. അടുത്ത് വന്നു. എന്റെ തൊട്ടടുത്തു വന്നു നിന്ന്. അതിനെ തൊടണം എന്ന് മനസ്സ് പറഞ്ഞു. ഞാൻ കൈ എത്തിച്ചു. പാമ്പു തന്നെ എന്റെ കൈയിന്റെ അടുത്ത് വന്നു. അതിന്റെ തലയിൽ ഞാൻ കൈപ്പത്തി താഴ്ത്തി തൊട്ടു. തണുപ്പ്. താഴെ കൈ കൊണ്ട് വന്നു ഒന്നോടിച്ചു. ഞാൻ കൈ എടുത്തു. പാമ്പു ഒന്നു കൂടി എന്നെ നോക്കിയിട്ട് എന്റെ സൈഡിൽ കൂടി ഇഴഞ്ഞു പോയി. ഒരു കാര്യം എനിക്ക് മനസിലായി. ശരീരത്തിൽ മാത്രമല്ല മനസിലും എന്തോ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാലും കാര്യങ്ങൾ ഇങ്ങനയായ സ്ഥിതിക്ക്
💬 Comments
View all comments