0%

Chapter Title : സര്‍പ്പം 5

Author : kkstories Read All Parts 190

ഷിറ്റ് ജസ്റ്റ് ഹിറ്റ് ദി ഫാൻ. ഐ കാണ്ട് എക്സ്പ്ലൈൻ. ഇതെന്താ ഹന്ഗർ ഗെയിംസോ . ടൂ മച് ഡാറ്റ ടു പ്രോസസ്സ്. "നമ്മുടെ ഇല്ലം എല്ലാത്തിന്റെയും നാടുവിലായതു കൊണ്ട്, ഈ വരുന്ന നാളുകളിൽ കുട്ട്യോട് മറ്റുസാരിക്കാനുള്ളവർ ഓരോന്നായി വന്നു ചേരും." "അമ്മൂമ്മ ഞാൻ ഇപ്പൊ എന്താ ചെയ്യേണ്ടേ.?" ചെറിയൊരു ടെൻഷൻ. "കുട്ടി പേടിക്കേണ്ട ഇതൊക്കെ കേട്ടിട്ട്. എല്ലാം വഴിയേ മനസിലാകും. ഇപ്പൊ പോയി ചെറുതിനോട് പറ നമ്മുടെ മത്സാരാർത്ഥിയെ കിട്ടിയെന്നു." "ശെരി അമ്മൂമ്മേ ഞാൻ പറഞ്ഞേക്കം"എന്നും പറഞ്ഞു കൊണ്ട് എണീറ്റ്. ചെറുത് ഞങ്ങളുടെ വീട്ടിലെ ഏറ്റവും പഴയ വേലക്കാരിയാ. അമ്മൂമ്മയുടെ അത്രേം തന്നെ പ്രായം. അമ്മൂമ്മ കഴിഞ്ഞാൽ എല്ലാരും റെസ്‌പെക്ട് ചെയ്യുന്ന ആള്. നേരെ ഔട്ട് ഹൊവ്സിൽ പോയി. എന്നെ കൺടോപ്പോ അവിടത്തെ ആള്കാര്ക്കൊക്കെ അതിശയം. വെളിയിൽ നിന്ന ഒരു ചേച്ചിയോട് (ഒരു 34 വയസ്സ്) പറഞ്ഞു ചെറുതിന്റെ മുറി കാണിച്ചു തരാൻ പറഞ്ഞു. "വാ കുഞ്ഞേ " അവർ എനിക്ക് മുന്നേ നടന്നു. ഐ ചെയ്‌സ് . "ഇതാ കുഞ്ഞേ മുറി" ഞാനകത്തു കയറി. എന്നെ കണ്ടപ്പോൾ ചാടി എഴുനേറ്റു.പ്രായത്തിന്റെ അസ്കിത ഒന്നും തന്നെയില്ല. "കുഞ്ഞേന്ത ഇവിടെ , പറഞ്ഞ ഞാൻ അങ്ങ് വന്നേനെലോ" "അത് കാര്യമാക്കേണ്ട , അമ്മൂമ്മ ഒരു കാര്യം പറയാൻ പറഞ്ഞു" "എന്താണ് കുഞ്ഞേ?" "നമ്മുടെ മത്സരാർത്ഥിയെ കിട്ടി എന്ന് പറയാൻ പറഞ്ഞു " അത് കേട്ടതും ചെറുതിന്റെ കണ്ണുകൾ വികസിച്ചു, ചെറിയൊരു പുഞ്ചിരി വന്നു. "കുഞ്ഞിനെ കണ്ടപ്പോൾ തന്നെ എനിക്ക് സംശയം തോന്നിയിരുന്നു എന്തോ ഒരു മാറ്റമുള്ളതു പോലെ.

💬 Comments

View all comments