Chapter Title : ? സര്വ്വം സമര്പ്പയാമി ? [DD]
'' പറ ... തരുവോ ഒരു കുഞ്ഞു ശിവറാമിനെ ...?''
ആ ചെവിയില് ചുണ്ടു ചേര്ത്ത് ഞാന് വീണ്ടും ചോദിച്ചു.പൊടുന്നനെ അയാളെന്നെ വലിച്ചു മടിയിലേക്കിട്ടു ...
''നിനക്കറിയുമോ ഞാനെന്തിനാ ഇത്ര നാളും കഴിഞ്ഞ് ഇങ്ങോട്ട് തിരിച്ചു വന്നേന്ന് ...?''
എന്റെ കണ്ണിലേക്കുറ്റു നോക്കി കൊണ്ട് ശിവേട്ടന് ചോദിച്ചു .
''ഇല്ല....''
''നിന്റെ ഭര്ത്താവിനെ എണ്ണം പറഞ്ഞ് വെട്ടി നുറുക്കാന് ...''
സത്യത്തില് ഞാന് ഞെട്ടിപ്പോയി ... തമാശ പറഞ്ഞതാണോന്നറിയാന് ഞാനാ കണ്ണുകളിലേക്കു നോക്കി . അല്ല... ആ കണ്ണുകള് പകയാല് കുറുകിയിരിക്കുന്നു . ചുവന്നു കലങ്ങിയിരിക്കുന്നു . അല്ല... ഇത് തമാശയല്ല ....
''എന്തിന് ...?''
വിറയാര്ന്ന ശബ്ദത്തോടെ ഞാന് ചോദിച്ചു ...
ശിവേട്ടന് മെല്ലെ എന്നെ മടിയില് നിന്നും എഴുന്നേല്പ്പിച്ചു ...
മേശപ്പുറത്ത് നിന്നും ഡേവിഡ് ഓഫ് എലൈറ്റ് സിഗരറ്റിന്റെ പാക്കറ്റ് എടുത്ത് അതില് നിന്നും ഒരെണ്ണമെടുത്തു ചുണ്ടില് വച്ചു . ബിസ്മാദ് ഗൈഗറിന്റെ ഫ്ലെയിംലെസ്സ് ബ്രോണ്സ് കളര് ലൈറ്ററിലെ കനല് മറനീക്കി പുറത്തു വന്നു . അത് സിഗരറ്റിലേക്കടുപ്പിക്കുമ്പോള് അതിനേക്കാള് ചുവന്ന കനല് ആ മുഖത്തുണ്ടെന്ന് തോന്നി എനിക്ക് .
കത്തുന്ന സിഗരറ്റ് ഒരു കയ്യിലും മറുകയ്യില് ലൈറ്ററും പിടിച്ച് ശിവേട്ടന് മെല്ലെ പുറത്തേക്ക് നടന്നു . അന്ധാളിപ്പോടെ ഞാനും അദ്ദേഹത്തെ അനുഗമിച്ചു .
പുറകുവശത്തെ കോറിഡോറിലേക്കുള്ള വാതില് തുറന്ന് തൂണിലേക്കു ചാരി വിദൂരതയിലേക്ക് നോക്കി അയാള് പുകച്ചുരുളുകള് ഊതിപ്പറത്തുമ്പോള് തികച്ചും എനിക്കപരിചിതനായ ഒരു മനുഷ്യനേ പോലെ കാണപ്പെട്ടു .
'' സമ്പന്നതയിലായിരുന്നു ജനിച്ചതും വളര്ന്നതും . എനിക്കാറു വയസുള്ളപ്പോഴാണ് സുധാകരന് എന്നു പേരുള്ള
💬 Comments
View all comments