0%

Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]

Author : DD Read All Parts 732
നീ ഒപ്പിടും സുധാകരാ ... നീ അതു കണ്ടോ ...?അതൊരു ക്യാമറയാണ് . അതിന്‍റെ അപ്പുറത്തുള്ള സാധനമാണ് മൈക്രോ ഫോണ്‍ ... നീ പറഞ്ഞത് മുഴുവന്‍ റെക്കോഡ് ചെയ്തിട്ടുണ്ട് ... ഒപ്പിടാതെ നീ ഇവിടന്ന് പോയാല്‍ ആ വീഡിയോ എടുത്ത് ഞാന്‍ പോലീസിന് കൊടുക്കും ... ഈ കാരണം പറഞ്ഞ് ഞങ്ങള്‍ ഡിവോഴ്സ് വാങ്ങുകയും ചെയ്യും ... നീ അകത്ത് പോവുകയും ചെയ്യും ... അതൊക്കെ വേണോ .. ഈ തടി ഉണ്ടെങ്കില്‍ കുറച്ചുകാലം കൂടൊക്ക പണിയെടുത്തു ജീവിക്കാം ... അതല്ലേ നല്ലത്...? ഇനി ഇവളെയും എന്നെയും എന്തെങ്കിലും ചെയ്യാന്‍ പ്ലാനിടുന്നുണ്ടെങ്കില്‍ വേഗം വേണം ... കാരണം ഞങ്ങള്‍ നാളെ ഈവനിങ് ഫ്ലൈറ്റിന് യൂറോപ്പിലേക്ക് പോകുകയാണ് ... ഡിവോഴ്സ് ഒക്കെ കിട്ടി ഞങ്ങളുടെ മാരേജ് രജിസ്റ്റര്‍ ചെയ്യാറാവുമ്പോഴേക്കിങ്ങ് വരാം ... അതു വരെ ഞങ്ങളൊന്ന് അടിച്ചു പൊളിക്കട്ടെ ... അപ്പൊ ഒപ്പിടുവല്ലേ ?'' അയാള്‍ക്ക് വേറെ നിവൃത്തി ഇല്ലായിരുന്നു ... അയാള്‍ പോയിക്കഴിഞ്ഞ് എന്‍റെ കെട്ട്യോന്‍റെ മാറിലേക്ക് ചായുമ്പോള്‍ മനസില്‍ ഒരായിരം വര്‍ണ്ണങ്ങളായിരുന്നു. ഇനി ശിവഗംഗ നിറഞ്ഞൊഴുകട്ടെ .... ശുഭം .... ഇങ്ങനെ അവസാനിപ്പികണം എന്നൊന്നുമല്ല കരുതിയിരുന്നത് . അവസാന ഭാഗമെത്തിയപ്പോഴേക്കും വേഗത കൂടിപ്പോയി എന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക . സമയക്കുറവു മൂലം നിര്‍ത്തേണ്ടി വന്നതാണ് . സ്നേഹപൂര്‍വ്വം ദേവദത്തന്‍

💬 Comments

View all comments