Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]
നിന്നും വാങ്ങുകയായിരുന്നു ...
പുറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ച് അങ്ങനെ നിന്നു ... ഇടതു കയ്യാല്‍ എന്നെ മുന്നിലേക്ക് വലിച്ചെടുത്തു ... എന്‍റെ കവിളില്‍ ഒരു ഉമ്മ തന്നു ... നോക്കുമ്പോള്‍ കുളിയൊക്കെ കഴിഞ്ഞ് നെറ്റിയില്‍ ചന്ദനമൊക്കെ ഇട്ടിരിക്കുന്നു .
''എപ്പഴാ എന്‍റെ പൊന്നവിടെ നിന്നും പോന്നേ ...?''
'' നീ നല്ല ഉറക്കമായപ്പോള്‍ ... എല്ലാം മറന്നുള്ള നിന്‍റെ ഉറക്കം കണ്ട് കുറച്ച് നേരമൊക്കെ ഞാന്‍ അടുത്തു കിടന്നു ... പിന്നെ ആ നൈറ്റിയെടുത്ത് നിന്നെ ഇടീച്ച് , നേരെ കിടത്തി , താഴെയിറങ്ങി നിന്‍റെ ഇന്നേഴ്സും എന്‍റെ ടീഷര്‍ട്ടും എടുത്ത് ഞാനിങ്ങ് പോന്നു ... പോരുന്ന വഴി ആ വെണ്ണയുടെ പാക്കറ്റ് എടുത്ത് കാട്ടില്‍ കളഞ്ഞു...''
അതു പറഞ്ഞപ്പോള്‍ എന്‍റെ മുഖത്തേക്ക് ചോരയിരച്ചു കയറി ...
''ഇതെന്തു പറ്റി എന്‍റെ ഏട്ടന് ....? കുളിയൊക്കെ കഴിഞ്ഞ് സുന്ദരനായിട്ടുണ്ടല്ലോ ...?''
ഞാന്‍ മനഃപൂര്‍വ്വം വിഷയം മാറ്റി.
''ജീവിതത്തിന് ഒരര്‍ത്ഥമൊക്കെ വന്ന ദിവസമല്ലേ ... അമ്പലത്തിലൊന്നു പോയി ... ''
അത് പറഞ്ഞ് ശിവേട്ടന്‍ റാക്കില്‍ നിന്നും പ്രസാദമെടുത്ത് എന്‍റെ നെറ്റിയില്‍ തൊടുവിച്ചു .
''നിന്‍റെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിപ്പിച്ചു ...''
എന്‍റെ കണ്ണുകള്‍ നിറഞ്ഞു വന്നു ... ഈ മനുഷ്യനെയാണല്ലോ ആ നാറി മുച്ചൂടും മുടിപ്പിച്ചു കളഞ്ഞത് ...ഞാനാ മാറിലേക്ക് ചാഞ്ഞു ... ഒരു പൂച്ചക്കുഞ്ഞിനേപോലെ ...
എന്‍റെ മുടിയിഴകളില്‍ വിരലോടിച്ചു കൊണ്ട് ശിവേട്ടനെന്‍റെ നെറുകയില്‍ ചുംബിച്ചു ...
'' ഇനി കരയരുത് ... ഞാനുള്ളിടത്തോളം ...''
അതൊരുറപ്പായിരുന്നു .
''ഈ കാപ്പി കുടിക്ക് ...''
💬 Comments
View all comments