Chapter Title : സായാഹ്ന സൂര്യൻ 6 [വിനയൻ]
ഡ്രസ് കൊടുത്ത ശേഷം ഭദ്രൻ മോനേയും ചേർത്ത് പിടിച്ചു പുറത്തേയ്ക്ക് ഇറങ്ങി .......... അവർക്ക് പുറകെ സൗമ്യയും ഡ്രസ് മാറി ഒരു പൈജാമയും ടോപ്പും ധരിച്ചു കാറിനടുത്തെക്ക് വന്നു ........
കാറിൽ നിന്ന് ഒരു ഷോപ്പറും എടുത്ത് അവൾ ഭദ്രാനോട് പറഞ്ഞു ഏട്ടൻ വരണ്ട കാറിൽ ഇരിക്ക് ! ഞാൻ മോനെ വീട്ടിൽ കൊണ്ട് വിട്ടിട്ട് വരാം .........
വീടിൻ്റെ ഗേറ്റ് തുറന്നു അകത്തേക്ക് കടന്നപ്പോൾ രഞ്ജിനി മോനെയും കാത്ത് സിറ്റൗട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു .........
വീടിൻ്റെ ഉള്ളിലേക്ക് കയറിയ സൗമ്യ പറഞ്ഞു മോൻ പോയി ഡ്രസ് മാറി വാ അവൻ മേലേക്ക് പോകുമ്പോൾ സൗമ്യ ഷോപ്പർ രഞ്ജിനിക്ക് കൊടുത്തിട്ട് പറഞ്ഞു .........
ഇത് രഞ്ജിനിക്കും മോനും ഉളള കുറച്ചു ഡ്രസ്സാ ! എന്നെ മനസ്സിലായോ ? ഞാൻ സൗമ്യ ഭദ്രേട്ടൻ്റെ പെങ്ങൾ .......... അത് കേട്ട രഞ്ജിയുടെ കണ്ണുകൾ നിറയുന്നത് കണ്ട സൗമ്യ രഞ്ജിനിയുടെ കരം ഗ്രഹിച്ചു കൊണ്ട് ഓർത്തു .......
രഞ്ജിനിക്ക് എന്തൊക്കെയോ എന്നോട് പറയണം എന്നുണ്ട് വിഷമം കാരണം ഒന്നും പുറത്തേയ്ക്ക് വരുന്നില്ല ....... അവളുടെ വിഷമം കണ്ട സൗമ്യ പറഞ്ഞു !
ഒന്നും പറയണ്ട , ഒറ്റക്ക് ആണെന്നുള്ള തോന്നലും വേണ്ട ........ മോനെ നന്നായ് നോക്കണം മോൻ മിടുക്കനാ ! എന്ന് പറഞ്ഞ് സൗമ്യ അവിടെ നിന്ന് ഇറങ്ങി ഗേറ്റ് അടച് അവൾ നേരെ കാറിനടു ത്തേക്ക് പോയി ............
കാറിൽ ചാരി നിൽക്കുന്ന ഭദ്രനെ ചേർന്ന് നിന്നു കൊണ്ട് അവൾ പറഞ്ഞു നല്ല ഇരുട്ട് ആയതു കൊണ്ട് ഇവിടെ ഒരു
💬 Comments
View all comments