0%

Chapter Title : സായാഹ്ന സൂര്യൻ 6 [വിനയൻ]

Author : വിനയൻ Read All Parts 45.9K

പോയി !

........ രാമൻ സോഫയിൽ നിന്ന് എഴുന്നേറ്റ് അവളെ നോക്കി പറഞ്ഞു ..........

നീ ചെയ്തതൊക്കെ തെറ്റാണെന്ന് ഇപ്പോഴെങ്കിലും നിനക്ക് ബോധ്യമായ ല്ലോ ! അത് തന്നെ വലിയ കാര്യം ! എന്ന് പറഞ്ഞു ഡ്രസ് മാറി വന്ന ഭദ്രൻ്റെ മകനെയും കൂട്ടി രാമൻ പുറത്തേക്ക് പോയി ..........

അന്ന് മുഴുവനും കല്യാണം ക്ഷണിക്കാനായി ബന്ധു വീടുകളിൽ അവർ കയറി ഇറങ്ങി ...... പിൻസീറ്റിൽ സൗമ്യയുടെയും മീനാക്ഷിയുടെയും ഇടക്ക് ആയിരുന്നു ഭദ്രൻ്റെ മകൻ ഇരുന്നത് രാമൻ മുൻ സീറ്റിലും ..........

ഇടക്ക് അവൻ്റെ കവിളിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് മീനാക്ഷി പറഞ്ഞു ഇവനെ കാണാൻ എന്ത് ഭംഗിയാ അല്ലെമ്മേ ഭദ്രൻ മാമേ പോലെ തന്നെ ?

നീ എത്ര ക്യൂട്ടാ മോനെ , ഞാൻ നിൻ്റെ മുറപ്പെണ്ണാ നീ എന്നെ കല്യാണം കഴിക്കോ ഡാ ? ......

അത് കേട്ട സൗമ്യ അവളെ വഴക്ക് പറഞ്ഞു ...... മീനാക്ഷി ! നിനക്ക് ഈ ഇടെയായി കുസൃതി കുറച്ച് കൂടുന്നുണ്ട് കേട്ടോ .......

അത് കേട്ട രാമൻ പറഞ്ഞു ......... പെൺകുട്ടികളായാൽ കുറച്ച് കുസൃതി ഒക്കെ വേണം മോളെ എങ്കിലേ അവരെ നാലാള് ശ്രദ്ധിക്കൂ !അത് കേട്ട മീനാക്ഷി പറഞ്ഞു ......

"അങ്ങനെ പറഞ്ഞു കൊടുക്ക് രാമേട്ടാ" ..........

വൈകിട്ട് ഷോപ്പിംഗും ഫുഡും ഒക്കെ കഴിഞ്ഞ് സന്ധ്യയോടെ രാമൻ്റെ വീട്ടിലേക്ക് അവർ മടങ്ങി വന്നു .......... രാമൻ്റെ വീട്ടിൽനിന്ന് കുറച്ചു മാറി പടർന്ന് പന്തലിച്ച കശുമാവിൻ ചുവട്ടിൽ ആണ് കാർ പാർക്ക് ചെയ്തിരുന്നത് ........

രാമൻ്റെ വീട്ടിലുള്ളവർക്കുള്ള

💬 Comments

View all comments