0%

Chapter Title : സായാഹ്ന സൂര്യൻ 6 [വിനയൻ]

Author : വിനയൻ Read All Parts 45.7K

മകൻ്റെ പേരിൽ ഭദ്രൻ അൻപത് ലക്ഷം രൂപ രണ്ടു വർഷം മുമ്പ് F D ആയി ഇട്ടിട്ടുണ്ട് ........ എല്ലാ മാസവും അതിൻ്റെ അറുപത് ശതമാനം പലിശ നിങ്ങളുടെ ചിലവിന് ആയി കിട്ടും അതിനുള്ള ഏർപ്പാടോക്കെ മടങ്ങി പോകുന്നതിന് മുന്നേ ഭദ്രൻ ചെയ്യും ........

അപ്പോഴാണ് സ്കൂൾ ഡ്രസ് ധരിച്ചു ഭദ്രൻ്റെ മകൻ താഴേക്ക് വന്നത് ഭദ്രനേ കണ്ട അവൻ അച്ചാ എന്ന് വിളിച്ചു കൊണ്ട് അവൻ്റെ അടുത്തേക്ക് വന്നു അവനെ ചേർത്ത് പിടിച്ചു തലോടി ക്കൊണ്ട് ചോദിച്ചു .........

മോൻ സ്കൂളി പോകാനാണോ റെഡിയായി വന്നേ ? അതെ അഛാ ! എങ്കിൽ ഇന്ന് മോൻ സ്കൂളിൽ പോകണ്ട ഇന്ന് നമുക്ക് കുറേ സ്ഥലത്തൊക്കെ പോകാനുണ്ട് മോൻ പോയി വേറെ ഡ്രസ് ഇട്ട് വാ ...........

അത് കേട്ട അവൻ വേഗം ഡ്രസ് മാറാനായി മേലേക്ക് പോയ ശേഷം ഭദ്രൻ പറഞ്ഞു ...... ശെരി രാമാ ഞാൻ പുറത്ത് നിൽക്കാം എന്ന് പറഞ്ഞു അവൻ പോകാനായി എഴുന്നേറ്റു ..........

അതുവരെ വാതിലിന് പിന്നിൽ മറഞ്ഞു നിന്ന രഞ്ജിനി അല്പം മുന്നിലേക്ക് വന്ന് തേങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു ............ ഭദ്രേട്ടാ !

ഒരിക്കലും മാപ്പ് അർഹിക്കാത്ത തെറ്റാണ് ഞാൻ ഭദ്രേട്ടനോട് ചെയ്തത് അത് കൊണ്ട് ആ കാലിൽ വീണ് പൊട്ടി കരയാനേങ്കിലും എന്നെ ഒന്ന് അനുവദിക്കണം ഇതെൻ്റെ ഒരു അപേക്ഷയാണ് ?.........

അത് കേട്ട ഭാവം പോലും ഇല്ലാതെ ഭദ്രൻ പറഞ്ഞു ......... രാമാ , ഞാൻ പുറത്ത് നിൽക്കാം എന്ന് പറഞ്ഞു ഭദ്രൻ പുറത്തേക്ക്

💬 Comments

View all comments