Chapter Title : സായാഹ്ന സൂര്യൻ 6 [വിനയൻ]
എന്തെങ്കിലും ശ്രമം നടത്തുന്നുണ്ടോ ? അത് കേട്ട രഞ്ജിനി സാരിയുടെ മുന്താണി പിടിച്ചു സജലങ്ങളായ കണ്ണുകൾ തുടച്ചു കൊണ്ട് വിറയാർന്ന ശബ്ദത്തിൽ അവൾ പറഞ്ഞു .........
ആധാരം പണയപ്പെടുത്തിയ സ്ഥാപനത്തിലെ ആൾക്കാർ രണ്ടു തവണ വന്ന് മുടക്കമുള്ള മുതലും പലിശയും അടക്കണം എന്ന് പറഞ്ഞിട്ട് പോയി ....... രണ്ടാമത്തെ തവണ വന്നപ്പോ ഒരു മാസത്തിനുള്ളിൽ ഇതുവരെയുള്ള മുതലും പലിശയും അടക്കണം അല്ലാത്ത പക്ഷം വീട് ഒഴിഞ്ഞു കൊടുക്കണം എന്ന് പറഞ്ഞു .........
ഭദ്രേട്ടൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടാണിത് എങ്ങനെയും ആധാരം തിരികെ മടക്കി ഭദ്രേട്ടന് തന്നെ തിരികെ ഏൽപ്പിക്കണം എന്ന് ആഗ്രഹം ഉണ്ട് ..........
രാമേട്ടന് അറിയാലോ എൻ്റെ ഇപ്പോഴത്തെ അവസ്ഥ ! ഈ അവസ്ഥയിൽ വീടിൻ്റെ ആധാരം ഞാൻ എങ്ങനെ മടങ്ങാനാ രാമേട്ടാ ! ..........
ശരി ! അങ്ങനെ എങ്കിൽ അത് ഞാൻ തിരികെ എടുക്കാം അതിനുള്ള പണം ഭദ്രൻ തരാമെന്ന് പറഞ്ഞിട്ടുണ്ട് പക്ഷേ ഒരു കണ്ടീഷൻ ആധാരം തിരികെ മടങ്ങിയ ശേഷം ഭദ്രൻ്റെ പേരിൽ വിലയാധാരമായി രജിസ്റ്റർ ചെയ്യും അത് രഞ്ജിനിക്ക് സമ്മത മാണോ ?
......... മുഖം പൊത്തി തേങ്ങി കരഞ്ഞു കൊണ്ടിരുന്ന രഞ്ജിനി അത് കേട്ട് എതിർപ്പൊന്നും കൂടാതെ പറഞ്ഞു ........ നൂറു വട്ടം സമ്മതമാണ് രാമേട്ടാ അദ്ദേഹത്തിൻ്റെ കഷ്ടപ്പാടിൻ്റെ ഫലമാണ് ഈ വീട് അത് എനിക്ക് നന്നായിട്ട് അറിയാം ..........
എന്തു കൊണ്ടും ഈ വീടും പറമ്പും അദ്ദേഹത്തിൻ്റെ കൈകളിൽ തന്നെ വന്നു ചേരേണ്ടതാണ് .......... ശരി അങ്ങനെ എങ്കിൽ ഇനി ഒരു കാര്യം കൂടി പറയാം ......
💬 Comments
View all comments