Chapter Title : സായാഹ്ന സൂര്യൻ 6 [വിനയൻ]
കുസൃതി എന്നോ ! എൻ്റെ പൊന്ന് രാമാ ഒന്നേ ഉള്ളെങ്കിലും ഉലക്കക്ക് അടിച്ച് വളർത്തണം എന്നാ പഴമക്കാര് പറയാറുള്ളത് ഇതിനെ മനോജേട്ടൻ ഒരു ഈർക്കിലി കൊണ്ട് പോലും തല്ലിയിട്ട് ഇല്ല എന്ന് തോന്നുന്നു ..........
അടുത്ത ദിവസം രാവിലെ രാമൻ ഭദ്രനെയും കൂട്ടി രഞ്ജിനിയുടെ അടു ത്തേക്ക് പോയി രാമൻ കോളിംഗ് ബെൽ അടിച്ചു ....... വാതിൽ തുറന്നു പുറത്തെക്ക് വന്ന രഞ്ജിനി ചോദിച്ചു ഹാ രാമേട്ടൻ ആയിരുന്നോ ?
എന്താ രാമേട്ടാ വിശേഷിച്ച് ? ......... ഞാൻ മാത്രമല്ല എൻ്റെ ഒന്നിച്ച് വേറെ ഒരാൾ കൂടിയുണ്ട് ! .........
ആരാ അത് ? .........
ആളെ രഞ്ജിനി അറിയും എന്ന് പറഞ്ഞു സൈഡിൽ മറഞ്ഞു നിന്ന ഭദ്രനെ രാമൻ അകത്തേക്ക് വിളിച്ചു ......... വിചാരിച്ചിരിക്കാതെ പെട്ടെന്ന് ഭദ്രനെ കണ്ട രഞ്ജിനി ഭയന്ന് അകത്തെക്ക് പോയി വാതിലിന് പിന്നിൽ പകുതി മറഞ്ഞു നിന്നു ........
വീടിന് അകത്തേക്ക് കയറിയ രാമൻ പറഞ്ഞു വാ ഭദ്രാ ! ഇരിക്ക് , ഇരുവരും സോഫയിൽ ഇരുന്ന ശേഷം രാമൻ ചോദിച്ചു മോൻ എവിടെ രഞ്ജിനി ?
മോൻ മുകളിലെ റൂമിൽ ഉണ്ട് സ്കൂളിൽ പോകാനായി റെഡിയാകുന്നു ! ഇപ്പൊ വരും അവളുടെ സംസാരത്തിന് ഒരു വിറയൽ ഉള്ളതായി അവർക്ക് തോന്നി ........
ഷാഫിയെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ ? അത് കേട്ട രഞ്ജിനി നിലത്ത് നോക്കി നിന്നത് അല്ലാതെ ഒരക്ഷരം ഉരിയാടാൻ അവൾക്ക് കഴിഞ്ഞില്ല ..........
ഷാഫി പണയപ്പെടു ത്തിയ ഈ വീടിൻ്റെ ആധാരം തിരികെ മടങ്ങാൻ രഞ്ജിനി
💬 Comments
View all comments