Chapter Title : സൗഭാഗ്യം 2 [മധു]
നഷ്ടപ്പെടുത്താനെനിക്ക് പറ്റില്ല............." അവൾ പറഞ്ഞു.വാതിലിലൊരു അനക്കം കേട്ട് അവിടേക്ക് നോക്കിയ അവൻ ഞെട്ടിത്തരിച്ചുപോയി.ജ്വലിക്കുന്ന മിഴികളോടെ സന്ധ്യ നിൽക്കുന്നു.അവളുടെ പുറകിലായി ചന്ദ്രശേഖരനും ശ്രീജയും സുജാതയും. അവൻ ചാടിയെണീറ്റു കൂടെ ചാന്ദിനിയും സന്ധ്യ മുന്നോട്ടുവന്ന് അവൻ്റെ കവിളിൽ ആഞ്ഞടിച്ചു.
"മകനേപ്പോലെ സ്നേഹിച്ച കുടുംബത്തിന് മാനക്കേടുണ്ടാക്കുന്നോ ദ്രോഹീ......." അവൾ അലറി. അവൻ മുഖം പൊത്തിക്കൊണ്ട് കട്ടിലിൽ ഇരുന്നു. ആരുടേയും മുഖത്തുനോക്കാൻ ധൈര്യമില്ലാതെ കുനിഞ്ഞിരുന്നു.അവൻ്റ കണ്ണുകൾ നിറഞ്ഞൊഴുകി.
"എടീ നീയെന്താ ഈ കാണിച്ചത് അവളെ അവന് കെട്ടിച്ചു കൊടുക്കാൻ ഞങ്ങൾ നേരത്തേ തീരുമാനിച്ചതാ അതവൾക്കും അറിയാം......" സുജാത പറഞ്ഞു.
" മോന് വേദനിച്ചോടാ........" അവൾ അടുത്തുചെന്ന് അവൻ്റെ മുഖം വയറ്റിലേക്ക് അമർത്തിപ്പിടിച്ച് തലയിൽ തലോടാൻ തുടങ്ങി. സന്ധ്യ ആകെ കൺഫ്യൂഷനിലായി അവനുമായിട്ട് ഏഴെട്ടു വയസ്സിൻ്റെ വ്യത്യാസമേയുള്ളു മകനേപ്പോലെ സ്നേഹിച്ചതുകൊണ്ടാണ് അടിച്ചതും പക്ഷേ അവൾ വിഷമത്തോടെ ചന്ദ്രശേഖരനെ നോക്കി. ചാന്ദിനി അവളെ ദഹിപ്പിക്കാനുള്ള ദേഷ്യത്തിൽ നോക്കി.
"അത് പോട്ടെ തെറ്റുകാണിച്ചാ ഏതൊരമ്മയും ചെയ്യുന്നതേ നീയും ചെയ്തുള്ളു. പക്ഷേ തെറ്റ് ഞങ്ങളാ ചെയ്തത് നിന്നോടൊന്ന് പറയാൻ പറ്റീല...." അയാൾ കണ്ണുനിറച്ചുകൊണ്ട് നിന്ന സന്ധ്യയെ നോക്കി പറഞ്ഞു.ചാന്ദിനിക്കുമാത്രം അവളെ അത്ര ഇഷ്ടപ്പെട്ടില്ല.
"അവൻ്റെ മനസ്സിലാരെങ്കിലും ഒണ്ടെങ്കിലോന്നുവച്ചാ ഞങ്ങളിത്രേം ദിവസം
ഒന്നും പറയാതിരുന്നത് ഇനിയിപ്പം അതിൻ്റാവശ്യമില്ലല്ലോ......" ശ്രീജ പറഞ്ഞു.
"അതൊന്നുമില്ല സാറേ......അവന് പഠിത്തം കഴിഞ്ഞാപ്പിന്നെ ആറ്റിലെ വണ്ടികഴുകുന്ന സ്ഥലത്തുപോയി വണ്ടി കഴുകും അങ്ങനെയാ ഡ്രൈവിംഗ് പഠിചത് പിന്നെ പ്രേമിക്കാനൊള്ള സമയം എങ്ങനെ കിട്ടാനാ പാവം ഒത്തിരി കഷ്ടപ്പെട്ടു....." സന്ധ്യ പറഞ്ഞു.
"വാ....നമുക്ക് പോകാം. കൊച്ചുങ്ങളിത്തിരിനേരം അവിടിരിക്കട്ടെ.രാവിലെ രണ്ടുപേരും അമ്പലത്തിൽ പോയിവരണം കേട്ടോ......" ചന്ദ്രശേഖരൻ പറഞ്ഞു.
"പോട്ടെടാ ചേച്ചിക്ക് അബദ്ധം പറ്റി......." അവൾ അവനെ നോക്കി പറഞ്ഞു
"ആ........" അരുണിൻ്റെ തല വയറിലേക്ക് അമർത്തിപ്പിടിച്ച് നിന്ന സുജാതയൊന്ന് പിന്നോക്കം ചാടി.
"അടി.....കടിക്കുന്നോ........." അവൾ കളിയായി കയ്യോങ്ങിക്കൊണ്ട് അവനോട് പറഞ്ഞു. എല്ലാവരും ചിരിച്ചു.
"മോള് കഴിഞ്ഞ ഓണത്തിന് വാങ്ങിയ സെറ്റ് സാരി ഉടുത്താമതി.മോൻ ഇന്നലെ വാങ്ങിയ മുണ്ടും ഷർട്ടും രണ്ടുപേരും ഒരുമിച്ച് ആദ്യമായി പോവുന്നതല്ലേ........" അയാൾ പറഞ്ഞിട്ട് തിരികെ നടന്നു. പുറകേ മറ്റുള്ളവരും.
"ഇപ്പോ എന്തോ പറയുന്ന്......." ചാന്ദിനി അവൻ്റെ അടുത്തിരുന്നുകൊണ്ട് ചോദിച്ചു.അവൻ
💬 Comments
View all comments