Chapter Title : സൗഹൃദം കാമത്തിന് വഴിമാറുമ്പോൾ [Devils Own]
ചോക്ലേറ്റസും കൊണ്ടുവന്നിരുന്നു. ഇത്രയും നാൾ എല്ലാ ദിവസവും ഏകദേശം മുഴുവൻ സമയവും എന്ന രീതിയിൽ ചാറ്റ് ചെയ്തിരുന്ന അവർക്കു ആ സമയം നേരിൽ സംസാരിക്കാൻ ഒന്നും കിട്ടുന്നില്ലാരുന്നു. അവർ കോഫി ഓർഡർ ചെയ്തു,
കാത്തിരിക്കുന്ന വേളയിൽ അവൾ കൊച്ചിയിൽ ഉള്ള മറ്റു ഹാങ്ഔട് സ്ഥലങ്ങൾ ഒക്കെ അയാൾക്കു പറഞ്ഞു കൊടുത്തുകൊണ്ട് അവർക്കിടയിലെ ആദ്യമായി നേരിൽ കാണുന്നതിന്റെ ഒരു അപരിചിതത്വം ഇല്ലാതെ ആക്കി. അയാൾ അന്നേ ദിവസം കൊച്ചിയിൽ നിന്നിട്ടു പിറ്റേ ദിവസമേ തിരിച്ചു പോകുള്ളൂ എന്ന് അവൾ അറിഞ്ഞപ്പോൾ, അവൾ അയാളോട് താമസം എവിടാ എന്ന് ചോദിച്ചു.
ഇനി വേണം ശരിയാകുവാൻ എന്ന് അയാൾ പറഞ്ഞപ്പോൾ, അന്നേ ദിവസം വീട്ടിൽ അച്ഛൻ ഇല്ല എന്നും തന്റെ വീട്ടിൽ താമസിക്കാം എന്നും അവൾ അയാളോട് പറഞ്ഞു. ഏയ് അത് ശരിയാവില്ല, നമ്മൾ ഇന്ന് നേരിട്ട് കണ്ടതല്ലേ ഉള്ളു, അതുമല്ല അവിടെ അച്ഛനുമില്ല, എങ്ങനെ നോക്കിയാലും ഇന്നത്തെ ദിവസം നമ്മൾ ശരിക്കും അപരിചിതർ ആണ്.
അത് കൊണ്ട് അവിടെ പിന്നെ ഒരിക്കൽ താമസിക്കാം എന്ന് അയാൾ മറുപടിയും കൊടുത്തു.
ഏകദേശം ഒരു മണിക്കൂറോളം അവർ അവിടെ ചിലവഴിച്ച, സമയം കടന്നു പോയത് അവർ രണ്ടു പേരും അറിഞ്ഞിരുന്നില്ല. ഒടുവിൽ വീണ്ടും കാണാമെന്നു പറഞ്ഞു അവർ മനസില്ലാമനസോടെ പിരിഞ്ഞു. പക്ഷെ ഇരുവരുടെയും ഉള്ളിൽ പറയാതെ ഒളിപ്പിച്ച ഒരു സംഘർഷം ഉണ്ടായിരുന്നു. അയാൾ കരുതിയത് അവൾക്കു തന്നോടുള്ളത് ആഴമുള്ള ഒരു സൗഹൃദം മാത്രമാണെന്നാണ്.
അവളും അതുതന്നെയായിരുന്നു വിശ്വസിച്ചത്. അതിനുമപ്പുറം എന്തെങ്കിലും പറഞ്ഞാലോ അല്ലെങ്കിൽ അറിയാതെ അങ്ങനെ പെരുമാറിയാലോ ഇതുവരെ കിട്ടിയ ഈ അപൂർവമായ
💬 Comments
View all comments