Chapter Title : സൗഹൃദം പക പ്രണയം [Gusthavo]
പോവുന്നത്" ഒരു സംസാരം തുടങ്ങാൻ എന്നോണം അവൻ പറഞ്ഞു.
"ഓക്കേ ഡാ " ഒറ്റ വാക്കിൽ ഉത്തരം കൊടുത്ത് അത് അവിടെ നിർത്തി .എന്തോ സംസാരിക്കാൻ വല്യ മൂഡ് ഇല്ലായിരുന്നു. വിൻഡോ ഗ്ലാസ്സ് താഴ്ത്തി പുറത്തേക്ക് ഒന്ന് നോക്കി.
കൊച്ചി കുറച്ച് നാള് കോഴ്സിൻ്റെ പേരും പറഞ്ഞ് കേറി നിരങ്ങിയ തട്ടകം. പഴയ കാഴ്ചകൾ ഒക്കെ തന്നെ വല്യ പുതുമ ഒന്നും തോന്നിയില്ല . യാത്രക്ഷീണം ആവണം ഒന്നിനും ഒരു മൂടില്ല . എട്ട് മണിക്കൂർ ട്രെയിൻ ട്രാവൽ ഒറ്റക് അതാണ് ഒരു ഉന്മേഷകുറവ്
വലിയ ഒരു ഹോട്ടലിൻ്റെ മുന്നിൽ ചെന്നു വണ്ടി നിർത്തി . അവൻ ആദ്യം ഇറങ്ങി . ബാഗും തൂകി കൂടെ ഞാനും നടന്നു.
"അജു പെട്ടന്ന് റെഡി ആവണെ അവിടെ എല്ലാവരും നിന്നെ കാത്ത് നില്പുണ്ട് "
ഓ അപ്പോ ഇവന് എൻ്റെ പേര് അറിയാം . അവൻ എല്ലാവരും എന്ന് പറഞ്ഞത് ഞങ്ങളുടെ ക്ലാൻ മെമ്പർമാരണ് . മൂന്നു ജില്ലകളിൽ നിന്നായി ആറുപേർ കല്യാണം കൂടനായി വരുന്നുണ്ട് .കല്യാണം ഒരു കാരണം മാത്രമാണ് മീറ്റപ്പണ് മെയിൻ ലക്ഷ്യം
അവൻ റൂം തുറന്നു നല്ല സെറ്റപ്പ് മുറി.
"ഒരു 10 മിനിട്ടെട കുളിക്കണം ഡ്രസ്സ് ചെയിഞ്ച് ചെയ്യണം ഫിനിഷ് എന്നിട്ട് തെറിക്കാം" ബാഗ് ബെഡ്ലേക്ക് എറിഞ്ഞു ഞാൻ അവനോട് പറഞ്ഞു
ഒരു കാക്ക കുളിയും പാസാക്കി നേരെ കല്യാണ വീട്ടിലേക്ക് വെച്ചു പിടിച്ചു. . ഹോട്ടലിൽ നിന്ന് ഒരു പത്ത് മിനിറ്റ് ഡ്രൈവ് കല്യാണ വീടെത്തി അകത്ത് കയറി എന്നെ ഒരു
💬 Comments
View all comments