Chapter Title : സൗമ്യ [Mr. Bean]
ഉണ്ടായിട്ടല്ല, രാവിലെ കുത്തികേറ്റിയ ബ്രാണ്ടിയുടെ നാറ്റം അടിക്കണ്ട എന്ന് വിചാരിച്ചു അടുത്തേക്ക് പോവാറില്ല....
അങ്ങനെ മലയാളം എക്സാം റിസൾട്ട് ടീച്ചർ ക്ലാസിൽ കൊടുത്തുകൊണ്ടിരിക്കുമ്പോൾ ടീച്ചർ എന്നെ പൊക്കി, ശകുന്തളയെകുറിച്ച് എഴുതിയത് ടീച്ചർക്ക് ബോധിച്ചില്ല, ടീച്ചർ ക്ലാസിൽ എല്ലാരുടെയും മുന്നിൽ എന്നെ നിർത്തി പൊരിച്ചു എന്ന് വേണം പറയാൻ, അവസാനം ഒരു ഡയലോഗും "അവൻ ശകുന്തളയെ നേരിട്ട് കണ്ടത് പോലാ എഴുതി വെച്ചേക്കുന്നേ" എന്ന്..
വയറ്റിൽ കിടക്കുന്ന കള്ളിന് നാണമില്ലല്ലോ ഞാനും ടീച്ചറോട് തിരിച്ചു പറഞ്ഞു ഞാൻ കണ്ട ശകുന്തളയെ പറ്റിയാണ് ഞാൻ എഴുതിയതെന്ന്...
ഇത് ആ സുന്ദരി യുടെ കണ്ണിൽ നോക്കിയാണ് ടീച്ചറോട് പറഞ്ഞത്... അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കുക മാത്രം ചെയ്തു...
പിന്നെ ബെഞ്ചിലിരുന്ന് അവളെ മാത്രമായി എന്റെ നോട്ടം... അവളുടെ ചങ്കായി നടക്കുന്ന കൂട്ടുകാരികൾ ഇത് ശ്രദ്ധിക്കുണ്ടായിരുന്നു... പതിയെ അവളും തിരിഞ്ഞു നോക്കാൻ തുടങ്ങി...
ഇനി അവളെ പറ്റി പറയുവാണെങ്കിൽ സിനിമ നടി ഭാമ നിവേദ്യം സിനിമയിൽ സ്കൂൾ കുട്ടിയായി വരുന്ന പോലാണ്. കരിയെഴുതിയ ചെറിയ കണ്ണുകൾ, എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ചുവന്ന ചുണ്ടുകൾ.... വല്യ താമസമില്ലാതെ അവളറിഞ്ഞു അവൾക്കു മേൽ എന്റെ ഒരു കണ്ണുള്ളത്, ഒരു ഇന്റർവെൽ സമയത്ത് അവൾ എന്റെ അടുത്തേക്ക് വന്നു
അവൾ : നീയിങ്ങു വന്നേ
ഞാൻ അവൾ വിളിച്ച പുറകെ പോയി...
അവൾ : നിനക്ക് എന്താ വേണ്ടേ കുറെ ദിവസം ആയല്ലോ ആവശ്യമില്ലാത്ത ഒരു നോട്ടം..
ഞാൻ പെട്ടന്ന് പതറി പോയി അവളുടെ എടുത്തടിച്ച ചോദ്യത്തിന് മുന്നിൽ...
ഞാൻ : അതുപിന്നെ നിന്റെ ചിരി
💬 Comments
View all comments