0%

Chapter Title : സൗമ്യ [Mr. Bean]

Author : kkstories Read All Parts 212

കാണാൻ നല്ല രസാ, അതോണ്ട് നോക്കീതാ...

അവൾ : നിനക്ക് എന്തിന്റെ സൂക്കേടാ എന്നൊക്കെ എനിക്കറിയാം...

ഞാൻ വീണ്ടും മണ്ടനായി നിന്നു

അവൾ : atleast നിനക്ക് എന്റെ പേര് എങ്കിലും അറിയോ.... അതെങ്ങനാ വെള്ളമടിക്കാത്ത ഒരു ദിവസം പോലും ഇല്ല നിനക്കും നിന്റെ കൂട്ടുകാർക്കും... ഇനി മുതൽ നിന്റെയാ നോട്ടം വേണ്ട... എനിക്ക് അത് ഇഷ്ടമല്ല

ഞാൻ : വേണ്ട നിനക്ക് ഇഷ്ടമില്ലേൽ വേണ്ട... എനിക്കിഷ്ടാ

വീണ്ടും വയറ്റിൽ കിടന്ന കള്ളെനിക്ക് ധൈര്യം തന്നു... അവൾ ദേഷ്യഭാവം വരുത്തി തിരിച്ചു പോയി.

പിറ്റേ ദിവസം വെള്ളമടിക്കാതെ അവളുടെ മുന്നിൽ ചെന്നു....

ഞാൻ : നിനക്കെന്താ അറിയണ്ടേ ഞാൻ എന്തിനാ നിന്നെ ഇങ്ങനെ നോക്കുന്നെ എന്നോ... എനിക്ക് നിന്നെ ഇഷ്ടമാണ്.. നിന്നെ എനിക്ക് കെട്ടണം അല്ലാതെ പ്രേമിച്ചു നടക്കാൻ സമയവുമില്ല താല്പര്യവുമില്ല.. പറ്റുമെങ്കിൽ പറഞ്ഞാൽ മതി

ഇത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു....

പിന്നെ ഒരാഴ്ച ഞങ്ങൾ കൂട്ടുകാർ പകുതിയും ക്ലാസ്സിൽ കേറിയില്ല.. കള്ളുകുടിയും സിനിമയുമായി നടന്നു....

ഒരു ദിവസം അവൾ നേരത്തെ കോളേജിൽ എത്തി... ഞാനും ഫ്രണ്ട്ഉം ബാറിൽ പോകാൻ ഉള്ള പരിപാടി സെറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്...

അവിടേക്ക് അവൾ വന്നു എന്നെ വിളിച്ചു കൊണ്ട് കാന്റീൻ ന്റെ മുന്നിലേക്ക് മാറി...

അവൾ : നീ എന്താ ഇങ്ങനെ തുടങ്ങണേ...

ഞാൻ : എങ്ങനെ

അവൾ : ക്ലാസിൽ കേറാതെ ഇങ്ങനെ ദിവസോം കുടീം വലിം ഒക്കെ ആയിട്ട്...

ഞാൻ : അതിനിപ്പോ നിനക്ക് എന്താ

അവൾ ഒന്നും പറഞ്ഞില്ല... പകരം എന്റെ കൈ പിടിച്ചു നീട്ടി

💬 Comments

View all comments