Chapter Title : സൗമ്യസരോവരം 5 [ചാത്തൻ]
അധികാരത്തോടെ രാഹുലിനെ നിർബന്ധിച്ചു കഴിപ്പിച്ചു.
സമയം ഏകദേശം നാല് മണി ആയിരുന്നു. കുറച്ച് നേരം സംസാരിച്ച് ഇരുന്ന ശേഷം രാജീവ് പോവാനായി എഴുന്നേറ്റു.
സൗമ്യയെ മാറ്റി നിറുത്തി രാജീവ് അവളോട് സംസാരിച്ചു. അച്ഛന് ഇപ്പോൾ വലിയ കുഴപ്പമില്ല, മിക്കവാറും നാളെ വീട്ടിൽ പോവാൻ പറ്റുമായിരിക്കും എന്നാണ് ഡോക്ടർ പറഞ്ഞത്. അപ്പോ താൻ രാത്രി വന്നോളാം എന്ന് സൗമ്യ രാജീവിനോട് പറഞ്ഞു.
രാജീവ് അതിന് സമ്മതം അറിയിച്ച് തിരിച്ച് പോവാൻ നിൽക്കുമ്പോ കുറച്ച് പൈസ സൗമ്യക്ക് കൊടുത്തു. ഹോസ്പിറ്റലിൽ ക്യാഷ് വേണ്ട, അമ്മയുടെ കയ്യിൽ ഉണ്ടെന്ന് സൗമ്യ പറഞ്ഞു. എന്നാലും തന്റെ കയ്യിൽ വെക്കാൻ കുറച്ച് പണം മാത്രം സൗമ്യ വാങ്ങി.
അപ്പോ തന്നെ രാഹുലും അവനും എന്നാൽ പോയിവരാം എന്ന് പറഞ്ഞ് പോവാനായി എഴുന്നേറ്റു.
അത് കേട്ട സൗമ്യയുടെ മുഖം വാടുന്നത് രാജീവ് ശ്രദ്ധിച്ചു.
അത് ശ്രദ്ധിക്കാത്ത പോലെ രാജീവ് യാത്ര പറഞ്ഞ് ഇറങ്ങി.
രാഹുൽ പോവുന്നതിനുള്ള സന്ദേഹം തന്റെ മുഖത്ത് വരാതിരിക്കാൻ സൗമ്യ പാട് പെട്ടു. എത്ര പണിപ്പെട്ടിട്ടും അവളുടെ മനസ്സിൽ അവൻ പോവുന്നതിനുള്ള അനിഷ്ടം അവളുടെ മുഖത്ത് തെളിഞ്ഞ് വന്നത് രാഹുലും ശ്രദ്ധിച്ചു.
പോവാനായി എഴുന്നേറ്റ രാഹുൽ പക്ഷേ തല ചുറ്റൽ മാറിയിട്ടില്ല കുറച്ച് കൂടെ വിശ്രമിച്ചു പോവാം എന്ന് പറഞ്ഞ് അവിടെ തന്നെ ഇരുന്നു.
അവനും പോവാൻ ഇഷ്ടമില്ലായിരുന്നു.
ആവശ്യങ്ങൾ കഴിഞ്ഞിട്ടും അവിടെ തന്നെ തുടരുന്നതിൽ ഉള്ള പന്തികേട് മാത്രമാണ് അവൻ ഓർത്തത്.
അവൻ ഇപ്പോ പോവുന്നില്ല എന്ന് കേട്ടപ്പോ സൗമ്യയുടെ മുഖം വീണ്ടും പ്രകാശിച്ചു. അവൾ അവന്റെ അടുത്തേക്ക് വന്ന് തളച്ചുറ്റുന്നുണ്ടോ
💬 Comments
View all comments