0%

Chapter Title : സൗമ്യസരോവരം 5 [ചാത്തൻ]

Author : kkstories Read All Parts 3.1K

എന്ന് അടുത്തിരുന്ന് അന്വേഷിച്ചു. അവൻ ഉണ്ടെന്ന് വായകൊണ്ട് പറഞ്ഞ് ആരും കാണാതെ കണ്ണടച്ച് സൗമ്യയെ കാണിച്ചു.
അത് കണ്ട് സൗമ്യയുടെ ചുണ്ടിൽ വീണ്ടും ആ കുസൃതി ചിരി തെളിഞ്ഞു വന്നു.

അവർ രണ്ട് പേരും കണ്ണ് കൊണ്ട് സംസാരിച്ചു. പ്രേമം തൂകിയ സൗമ്യയുടെ മാൻപേട കണ്ണിലേക്ക് തന്നെ രാഹുൽ നോക്കിയിരുന്നു.

അവരുടെ ഇടയിലേക്ക് സിസ്റ്ററിന്റെ സംസാരം കട്ടുറുമ്പായി വന്നു.
ഒരു ഞെട്ടലോടെ അവർ രണ്ട് പേരും പരിസരം വീക്ഷിച്ചു. അമ്മയും ഹേമയും തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്നവർ മനസ്സിലാക്കി ആശ്വസിച്ചു.

സിസ്റ്റർ കുറച്ച് ഗുളികകൾ അച്ഛന് കൊടുക്കാനായി ഏല്പിച്ചു. വേഗം ഭക്ഷണം കൊടുത്ത് മരുന്ന് കൊടുക്കാൻ നിർദേശിച്ചു സിസ്റ്റർ തിരിച്ച് പോയി.

സിസ്റ്റർ പോയ ഉടനെ സൗമ്യ അമ്മയെയും ഹേമയെയും നിർബന്ധിച്ച് ഭക്ഷണം കഴിക്കാനും, വരുമ്പോ അച്ഛനുള്ളത് പാർസൽ വാങ്ങിച്ച് വരാനും പറഞ്ഞയച്ചു. താനും രാഹുലും അവർ തിരിച്ച് വന്ന ശേഷം പോയി കഴിച്ചോളാം എന്നും പറഞ്ഞു.

അവർ പോയിക്കഴിഞ്ഞ് സൗമ്യയും രാഹുലും ഒരുപാട് നേരം സംസാരിച്ചിരുന്നു.

അവർ ഭക്ഷണം കഴിച്ച് അച്ഛനുള്ള പാർസലുമായി തിരിച്ചെത്തിയപ്പോ സൗമ്യയും രാഹുലും കഴിക്കാൻ ആയി ക്യാന്റീനിലേക്ക് നടന്നു.

നന്നായി മുട്ടിയിരുമ്മി ആണ് അവർ നടന്നത്. പരസ്പരം ഇഷ്ടമാണെന്ന് വായ കൊണ്ട് പറഞ്ഞില്ലെങ്കിലും, തമ്മിൽ ഒരു കണക്ഷൻ രൂപപ്പെട്ടതായി രണ്ട് പേർക്കും ഇതിനോടകം വ്യക്തമായിരുന്നു…

കുറച്ച് നടന്ന ശേഷം സൗമ്യതന്നെ സംസാരത്തിന് തുടക്കമിട്ടു…

സൗമ്യ: അല്ലാ… 😉 ചിലരൊക്കെ നേരത്തെ പോവാ എന്നൊക്കെ പറഞ്ഞ് പോവാൻ നിന്നതായിരുന്നല്ലോ…😉😉😉

രാഹുൽ: ആ അവിടെ ഇരുന്നപ്പോ ഇനിയും ഇവിടെ ഒരു കാര്യവുമില്ലാതെ നിൽക്കുന്നത് മോശമല്ലേ എന്ന്

💬 Comments

View all comments