Chapter Title : സൗമ്യസരോവരം 5 [ചാത്തൻ]
സൗമ്യ കാൾ അറ്റന്റ് ചെയ്തു.
വിളിച്ചത് ഹേമ ആയിരുന്നു,
ഒരു കരച്ചിലോടെ ആണ് ഹേമ സംസാരിച്ചത്.
അച്ഛന് ബൈക്ക് ആക്സിഡെൻറ് പറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ടുണ്ട്.
ഒരു ആന്തലോടെ സൗമ്യ എഴുന്നേറ്റ് സകല ദൈവങ്ങളെയും വിളിച്ച് പ്രാർഥിച്ചു. അച്ഛന് ആപത്ത് ഒന്നും വരുത്തല്ലേ എന്നവൾ മനമുരുകി കരഞ്ഞ് പ്രാർത്ഥിച്ചു.
വലിയ പ്രശ്നമൊന്നുമില്ല, പേടിക്കാൻ ഒന്നുമില്ല എന്ന് ഹേമ പറഞ്ഞെങ്കിലും അവൾക്ക് സമാധാനം കിട്ടിയില്ല.
അവൾ വേഗം രാജീവിനെ വിളിച്ചു, രണ്ട് തവണ വിളിച്ചിട്ടും രാജീവ് ഫോൺ എടുത്തില്ല. രാജീവ് പ്രധാനപ്പെട്ട ഒരു മീറ്റിംഗിൽ ആയിരുന്നു.
സൗമ്യക്ക് എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിയാ മതി എന്നായി, അവൾ വേഗം രാഹുലിന്റെ റൂമിലേക്ക് ഓടി കതകിൽ മുട്ടി.
രാഹുൽ വേഗം തന്നെ വാതിൽ തുറന്നു…
കരഞ്ഞു കലങ്ങി തന്റെ മുൻപിൽ നിൽക്കുന്ന മാമിയെ കണ്ട് എന്തോ ആരുതായിക സംഭവിച്ചെന്ന് രാഹുലിന് മനസ്സിലായി…
രാഹുൽ: എന്ത് പറ്റി മാമി, എന്താ ഉണ്ടായേ….
സൗമ്യ: മോനെ… അച്ചന് ആക്സിഡെൻറ് പറ്റിയത്രേ… രാജീവേട്ടനെ വിളിച്ച് കിട്ടുന്നില്ല… നീ വേഗം ഒന്ന് റെഡി ആയിക്കേ.. എനിക്കിപ്പോ ഹോസ്പിറ്റലിൽ പോണം…
രാഹുൽ: മാമി കരയല്ലേ… ഒന്നും സംഭവിച്ച് കാണില്ല… മാമി റെഡി ആയിക്കോ… ഞാൻ കൊണ്ടാക്കി തരാം….
കേട്ടപാതി സൗമ്യ ഓടിപ്പോയി…
വേഗം വേഷം മാറി താഴെ വന്നപ്പോഴേക്കും മുത്തശ്ശനോടും മുത്തശ്ശിയോടും രാഹുൽ എല്ലാം പറഞ്ഞ് കഴിഞ്ഞിരുന്നു. അവരോട് സൗമ്യ പോയി വരാം എന്ന് പറഞ്ഞ് പുറത്തേക്ക് ഓടി.
രാഹുൽ ബൈക്ക് സ്റ്റാർട്ട് ചെയ്തു വെയിറ്റ് ചെയ്തു നിന്നിരുന്നു.
സൗമ്യ ബൈക്കിൽ കേറി രാഹുലിനെ ഇറുകെ പിടിച്ചിരുന്നു.
💬 Comments
View all comments