Chapter Title : സീൽക്കാരം 1 [MAUSAM KHAN MOORTHY]
സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് അവർ തൻറെ രണ്ടാമൂഴം തുടങ്ങുന്നത്.ആ സിനിമയിലേക്കുള്ള നായികയെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള ഓഡിഷനാണ് ഞാൻ പൂർത്തിയാക്കിയിരിക്കുന്നത്.സുഹാന മാഡം സംവിധാനം ചെയ്യുന്ന നായികാ പ്രാധാന്യമുള്ള സിനിമയിലേക്ക് പുതിയ നടിമാരെ തേടുന്നു എന്ന കാര്യം ഫാഷൻ ഗുരു അമർനാഥാണ് എന്നോട് പറഞ്ഞത്.ഞാനുടനെ എൻറെ ഫോട്ടോസും വീഡിയോസും ബയോഡാറ്റയുമെല്ലാം അയച്ചുകൊടുത്തു.കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ കുമാർ എന്നെ വിളിച്ചു.സുഹാന മാഡം കൂടിക്കാഴ്ചക്ക് ക്ഷണിച്ചിരിക്കുന്നു എന്ന് അറിയിച്ചു.പിറ്റേ ദിവസം തന്നെ ഞാൻ എം ജി റോട്ടിലെ അവരുടെ ഓഫീസിൽ ചെന്ന് അവരെ കണ്ടു.അവരെന്നെ അടുത്തിരുത്തി ഒരുപാട് സംസാരിച്ചു.എന്നെ ചേർത്ത് പിടിച്ചു.എൻറെ മുടിയിഴകളിലൂടെ സ്നേഹത്തോടെ വിരലോടിച്ചു.ഞാൻ സുന്ദരിയാണെന്നും ഒരുപാടിഷ്ടമായെന്നും പറഞ്ഞു.ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടാൽ ഓഡിഷന് കുമാർ വിളിക്കുമെന്നും പറഞ്ഞു.അത് കഴിഞ്ഞ് ഒരു മാസം പിന്നിട്ട വേളയിലാണ് ഓഡിഷന് വേണ്ടി ഹോട്ടൽ 'സീ കാസിലി'ൽ എത്തണമെന്ന് പറഞ്ഞ് കുമാർ വിളിക്കുന്നത്.
(തുടരും)
💬 Comments
View all comments