Chapter Title : സീൽക്കാരം 1 [MAUSAM KHAN MOORTHY]
ഒരു സ്‌കേർട്ടുമായിരുന്നു കോസ്റ്റ്യൂം.
മുറിക്ക് പുറത്തെത്തിയ എനിക്ക് കുമാർ പാട്ട് കേൾപ്പിച്ചുതന്നു.ആവേശം നിറക്കുന്ന ഒരു ഡപ്പാങ്കുത്ത് പാട്ടായിരുന്നു അത്.
"പാട്ടെഴുതിയത് ബാബുജി സാറാ.."-കുമാർ പറഞ്ഞു.
ഞാൻ നന്നായിട്ടുണ്ട് എന്ന് ആംഗ്യം കാണിച്ചു.ബാബുജി ചിരിച്ചു.എനിക്കൊരു ഫ്ളയിങ് കിസ് തന്നു. ഞാനത് അന്തരീക്ഷത്തിൽ നിന്നെടുത്തെന്റെ മാറിടത്തിൽ ചേർത്തുവെച്ചു.ആ പ്രവർത്തി അയാളെ രസിപ്പിച്ചു.
അസ്സോസിയേറ്റ് ഡയറക്‌ടേഴ്‌സ് കാണിച്ചു തന്ന നൃത്ത ചുവടുകൾ ഞാൻ വളരെ വേഗം പഠിച്ചെടുത്തു.പിന്നെ ക്യാമറക്ക് മുന്നിൽ ആടിത്തകർത്തു.
ഓഡിഷനുവേണ്ടി ഷൂട്ട് ചെയ്യേണ്ട രംഗങ്ങൾ അതോടെ പൂർത്തിയായി.എല്ലാവരും ആശ്വാസത്തോടെ മൂരി നിവർന്നു.പൊടുന്നനെ കാളിംഗ് ബെൽ മുഴങ്ങി.കുമാർ വേഗം ചെന്ന് വാതിൽ തുറന്നു.അത് സുഹാന മാഡം ആയിരുന്നു !ചുവന്ന ചുരിദാറിൽ അതിമനോഹാരിയായി അവർ അവിടേക്ക് കടന്നു വന്നു.ഇരിക്കുന്നവരെല്ലാവരും തന്നെ ബഹുമാനാദരവുകളോടെ എഴുന്നേറ്റ് നിന്നു.
സുഹാന എന്ന നടി തൊണ്ണൂറുകളിലെ തെന്നിന്ത്യൻ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു.ഗ്ലാമറസ് വേഷങ്ങളിലൂടെ അവർ യുവാക്കളുടെ ഹരമായി മാറി.മുഖ്യധാരാ സിനിമകളിൽ താരപരിവേഷത്തോടെ നിൽക്കുമ്പോഴും നിരവധി ബ്ലൂ സിനിമകളിലും അവർ അഭിനയിച്ചു.ഡ്യൂപ്പുകളെ ഉപയോഗിക്കാതെ പരമാവധി നഗ്നത വെളിവാക്കി അവർ ചൂടൻ രംഗങ്ങൾ സൃഷ്ടിച്ചു.അത് പുതിയ വാണിജ്യ സാധ്യതകളും ഭാവുകത്വങ്ങളും ബ്ലൂ ഫിലിം ഇൻഡസ്ട്രിക്ക് ഉണ്ടാക്കിക്കൊടുത്തു.ശരിക്കുമൊരു ട്രെൻഡ് സെറ്ററായി അവർ സെല്ലുലോയിഡിൽ തിമിർത്താടി.എന്നാൽ വിവാഹത്തോടെ അവർ അഭിനയത്തോട് സുല്ല് പറഞ്ഞു.നല്ല ഭാര്യയായി,നാല് കുട്ടികളുടെ അമ്മയായി അവർ ജീവിതത്തെ മറ്റൊരു ദിശയിലേക്ക് ഒഴുക്കി.വർഷങ്ങൾക്കിപ്പുറം ഭർത്താവിൻറെ മരണശേഷം അവർ വീണ്ടും സിനിമാമേഖലയിൽ സജീവമാകാൻ തുടങ്ങുകയാണ്.ഒരു സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് അവർ തൻറെ രണ്ടാമൂഴം തുടങ്ങുന്നത്.ആ സിനിമയിലേക്കുള്ള നായികയെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള ഓഡിഷനാണ് ഞാൻ പൂർത്തിയാക്കിയിരിക്കുന്നത്.സുഹാന മാഡം സംവിധാനം ചെയ്യുന്ന നായികാ പ്രാധാന്യമുള്ള സിനിമയിലേക്ക് പുതിയ
💬 Comments
View all comments