0%

Chapter Title : ? സീത കല്യാണം? [The Mech]

Author : Kambikathakal Read All Parts 4.4K

മനസ്സ് മുഴുവൻ ജാനിയെ ഏങ്ങനെ സമാധാനിപ്പിക്കാം എന്ന ചിന്തയിലായിരുന്നു…..

സെക്കൻ്റ് ഹവർ ജാനിയായിരുന്നു…. ജാനിയെ കണ്ടപ്പോൾ ഒരു കുളിർമഴയായിരുന്നു എൻ്റെ ഹൃദയത്തിൽ…..പക്ഷേ അവൾ എന്നെ മൈൻഡ് പോലും ചെയ്തില്ല….ഞാൻ അവളെ തന്നെ നോക്കി നിന്നു പക്ഷേ അവളിൽ നിന്നും സ്ഥിരമുള്ള കള്ള കണ്ണിട്ട് നോട്ടം പോലും ഇന്നുണ്ടായില്ല….അവളുടെ ശ്രദ്ധപിടിച്ച് പറ്റാൻ പലതും ചെയ്തു….പക്ഷേ നോ രക്ഷ…

ബെൽ അടിച്ചതും പെണ്ണ് ബുക്ക്‌ ഒക്കെ എടുത്തു ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി...ഞാൻ അവളോട് സംസാരിക്കാൻ വേഗത്തിൽ പുറത്തേക്ക് ഇറങ്ങി പക്ഷെ അവൾ എന്നെ മൈൻഡ് പോലും ചെയ്‌തില്ല.

ഞാൻ തിരികെ ക്ലാസ്സിലേക്ക് കയറാൻ നിൽക്കുബോൾ മുന്നിൽ നിമ്മി..

ഈശ്വരാ അവളും എന്നെ തന്നെ നോക്കി ചിരിച്ചോണ്ട് നിൽക്കുവാ….ഞാൻ നിമ്മിയെ നോക്കിയപ്പോൾ അവൾ എന്തെ എന്ന ഭാവത്തിൽ പുരികം ഉയർത്തി ചോദിചൊണ്ടു ചിരിച്ചു….

ഞാൻ ഒന്നുമില്ല എന്നർത്ഥത്തിൽ ചുമൽ കൂച്ചി കാണിച്ചു തിരിഞ്ഞപ്പോളാണ് എന്നെയും നിമ്മിയെയും മാറി മാറി തുറിച്ചു നോക്കിക്കൊണ്ട് ക്ലാസിൻ്റെ വെളിയിൽ നിൽക്കുന്ന ജാനിയെ കണ്ടത്….

ഞാൻ ജാനിയേ നോക്കിയപ്പോൾ അവൾ മുഖം വെട്ടിച്ച് ദേഷ്യത്തിൽ ക്ലാസ്സിൽ കേറി ലക്ചർ സ്റ്റാൻഡിലിരുന്ന മൊബൈൽ എടുത്തിട്ട് പുറത്ത് പോയി…...തിരികെ ഇറങ്ങുമ്പോൾ നിമ്മിയെ കൊല്ലാനുള്ള ദേഷ്യത്തിൽ തുറിച്ചു നോക്കുന്നത് ഞാൻ കണ്ടൂ…..ഇപ്പൊൾ ആണേൽ നിമ്മിയേ ഒറ്റക്ക് കിട്ടിയാൽ അരച്ച് കലക്കി കുടിക്കും ജാനി…..എന്നെ കടന്നു പോയപ്പോൾ ഞാനെന്ന ഒരാൾ അവിടെ നിൽക്കുന്നത് പോലും ശ്രദ്ധിക്കാതെയാണ് അവൾ പോയത് ….

പണി പാളുകയാണെന്ന് മനസ്സിലായപ്പോൾ ഞാൻ രഞ്ജുനെയും വിളിച്ചു അവിടുന്ന് ഇറങ്ങി….

ഉച്ച സമയം ആയതുകൊണ്ട് അവൻ എന്നെയും കൊണ്ട് നേരെ

💬 Comments

View all comments