Chapter Title : ? സീത കല്യാണം? [The Mech]
സ്തംഭിച്ചു നിന്നു പോയി….അല്പം കഴിഞ്ഞ് സ്വബോധം തിരിച്ചു വന്നപ്പോളാണ് ഞാൻ തമാശയായി പറഞ്ഞതെല്ലാം അവൾ കാര്യമായി എടുതെന്നും അവളെ സത്യം പറഞ്ഞു മനസ്സിലാക്കിയില്ലെങ്കിൽ ചിലപ്പോൾ അവൾ വല്ല കൈഅബദ്ധവും കാണിക്കുമെന്ന് തോന്നി….
ജാനിയെ വാരി പുണർന്ന് എൻ്റെ നെഞ്ചിലെ ചൂടിൽ നിർത്തി കൊണ്ട് അവളാണ് ഈ ദേവൻ്റെ ജീവിതത്തിലെ ഏക പെണ്ണെന്ന് വിളിച്ചു പറയാനും ഞാൻ നേരത്തെ പറഞ്ഞതെല്ലാം വെറുതെ പറഞ്ഞതാണെന്നും പറയാൻ മനം വെമ്പിയത് …. ജാനിയേ അപ്പോൾ കാണണമെന്ന ഉദ്ദേശത്തിൽ ഞാൻ താഴോട്ട് പാഞ്ഞു…
ചാടി കിതച്ചു താഴെ എത്തിയപ്പോൾ അമ്മ ഡൈനിങ് ടേബിളിൽ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് അടുക്കുവാണ്….അവിടെയെങ്ങും അവളെ കണ്ടില്ല….
"'അമ്മേ ജാനി എന്തിയെ'"….
'"നീ ആ പെണ്ണിനെ വല്ലതും പറഞ്ഞോ….അവള് ഒന്നും കഴിക്കാതെ ഒറ്റ പോക്ക്….പാലെങ്കിലും കുടിക്കാൻ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ പോയി….. സാധാരണ ഇറങ്ങുന്നതിനു മുമ്പേ അപ്പച്ചിയെന്നുപറഞ്ഞ് കെട്ടിപിടിച്ചു ഒരു ഉമ്മ തന്നിട്ട് പോകുന്ന പെണ്ണാ….ഇന്ന് അതും ഉണ്ടായില്ല'"...…..
"'ഞാൻ….ഞാനൊന്നും പറഞ്ഞില്ല'"…..
'"മ്മ്മ...നീ ഇരിക്ക് ഞാൻ വിളമ്പാം'"…..
"'ഇല്ല….വേണ്ട ഞാൻ അവിടുന്ന് കഴിച്ചോളാം"'…..ഇതും പറഞ്ഞു ഞാൻ ബാഗും എടുത്തോണ്ട് പുറത്തിറങ്ങി….
പുറത്തിറങ്ങിയപ്പോൾ രഞ്ജു പാട്ടുംപാടി വെരുന്നു….
"'അളിയാ ഒന്ന് പെട്ടെന്ന് വാ'"….
"'ഹോ വരുവല്ലെ…..ഡാ ചേച്ചി എന്തിയേ….വണ്ടി ഇല്ലാലോ'"…..
"'ആ... അവള് പോയി…..നീ ഒന്ന് പെട്ടെന്ന് വന്നെ'"….
"'അതെന്ത് അവള് നേരുത്തെ പോയെ'"…..
"'ആ….എനിക്ക് അറിയില്ല…നീ വന്നു വണ്ടിയിൽ കേറ്'"….
പിന്നെ അവനൊന്നും ചോദിച്ചില്ല….. ഞങ്ങൾ കോളേജിലേക്ക് ഇറങ്ങി…...കോളേജ് എത്തിയിട്ട് പല വട്ടം ജാനിയേ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല…..
ഫസ്റ്റ് ഹവർ സാർ വന്നു എന്തൊക്കെയോ പഠിപ്പിച്ചിട്ട് പോയി….പക്ഷേ എൻ്റെ
💬 Comments
View all comments