Chapter Title : ? സീത കല്യാണം? [The Mech]
നടന്നു"'…. രഞ്ജു ഉറപ്പില്ലാതെ പറഞ്ഞു.
"'ഡാ അങ്ങനെ പറയല്ലേ….നിന്നെ കൊണ്ടേ പറ്റൂ….. പ്ലീസ് ഡാ"'
'"മ്മ്മ...ഞാൻ ഒന്ന് ശ്രമിച്ചു നോക്കാം"'….
"'അതു മതി….നീ വിചാരിച്ച നടക്കും"'…
"'കൂടുതൽ സുഖിപ്പിക്കാതെ…..നടക്ക് അങ്ങോട്ട് "'….
ഞങ്ങൾ കോളേജിലേക്ക് നടക്കുന്നതിന്റെ ഇടയിൽ രഞ്ജു എൻ്റെ നേരെ ഒരു സെൻ്റർ ഫ്രഷ് നീട്ടി….
"'ഇന്നാ ഇത് മുണുങ്ങ്….ഇനി അതിൻ്റെ മണം കിട്ടിയട്ട് അതിൻ്റെ പേരിൽ ഒരു അടി കൂടി വേണ്ട"'…..
അവൻ പറഞ്ഞതും സത്യമാണ്…..സിഗിൻ്റെയാണം മണം കിട്ടിയാൽ അവൾ എന്നെ കോളെജിൽ ഇട്ട് അടിക്കും….
കോളേജിൽ എത്തി ഇനി അടുത്ത പിരിയഡ് തൊടങ്ങാൻ 10 മിനിറ്റ് കൂടി ഉണ്ട്….വെറുതെ പുറത്ത് കിടന്നു കറങ്ങി അവൾടെ മുമ്പിൽ ചാടണ്ടന്ന് വെച്ച് ഞങ്ങൾ നേരെ ക്ലാസിലോട്ട് നടന്നു…. സ്റ്റാഫ് റൂം കഴിഞ്ഞാണ് ക്ലാസ്സ്...ക്ലാസ്സിൽ കയറാൻ അതല്ലാതെ വേറെ വഴിയും ഇല്ല…..എന്തായാലും ഈ സമയത്ത് ജാനി പുറത്ത് ഇറങ്ങില്ലെന്ന വിശ്വാസത്തിൽ ഞങ്ങൾ സ്റ്റാഫ് റൂമിൻ്റെ മുന്നിൽ കൂടി നടന്നു….
എൻ്റെ നല്ല സമയം ആയതു കൊണ്ട് സ്റ്റാഫ് റൂം എത്തുന്നതിനു മുന്നേ ജാനി അവിടുന്ന് ഇറങ്ങി ഞങ്ങളുടെ നേരെ നടന്നു വന്നു…..
"'ഡാ ദേവാ….നമ്മൾ പെട്ടു"'…. രഞ്ജു ജാങ്കോ സ്റ്റൈലിൽ പറഞ്ഞു.
"'നീ ഒന്ന് മിണ്ടാതിരി…..അവള് പാസ്സ് ചെയ്ത് പൊന്നവരെ മിണ്ടരുത്…..ശ്വാസവും വിടരുത്"'….
"'മ്മ്മ….ഞാൻ ശ്വാസം മുട്ടി ചത്ത് പോയാലാ"'….
"'എങ്കി ഞാനൊരു കൂഴി എടുത്ത് നിന്നെ അതിലിട്ട് മൂടും…..മിണ്ടാതെ വാടാ പന്നി"'….
"'ഓ ശെരി തമ്പ്ര"'….
ജാനി ഞങ്ങൾക്ക് എതിര് വെരുന്നെങ്കിലും ഞങ്ങൽ ഒപ്പോസിറെ വെറുന്ന ഒരു ഭാവും ഇല്ല…..തല താഴ്ത്തി നടന്നു വെരുവാണ്…
ജാനി
💬 Comments
View all comments