0%

Chapter Title : ? സീത കല്യാണം? [The Mech]

Author : Kambikathakal Read All Parts 4.4K

കട്ടിലെയിൽ നിന്ന് എഴുന്നേറ്റ് വെളിയിലോട്ട് ഇറങ്ങാൻ പോയപ്പോൾ പെട്ടന്ന് എൻ്റെ കയ്യിലൊരു പിടിത്തം വീണു….

ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുവാണ് പെണ്ണ്…..ഞാൻ കട്ടിലിൽ ജാനിയുടെ നേർക്ക് തിരിഞ്ഞ് അവളോട് അല്പം ചേർന്ന് ഇരുന്നു….അവൾ എൻ്റെ കയ്യിലെ പിടിത്തം വിട്ടട്ട് എൻ്റെ മുഖം രണ്ടു കൈ കുമ്പിളിൽ ആക്കി എൻ്റെ കണ്ണിൽ തന്നെ ഇമ വെട്ടാതെ നോക്കി നിന്നു…..

"'ടോ"'…..

ജാനിയൂടെ വലത് കൈ എൻ്റെ കവളിൽ ചുംമ്പിച്ച ശബ്ദം ആണ് കേട്ടത്…..ഞാൻ എൻ്റെ കവിളും പൊത്തി പിടിച്ചോണ്ട് അവളെ നോക്കി….. ജാനി ഇപ്പോഴും അതേ നോട്ടം തന്നെ….

"'ഇത് എന്തിനാ തന്നതെന്ന് മനസ്സിലായോ"'….. ജാനി ചോദ്യ രൂപേണ എന്നെ നോക്കി.

"'മരിക്കാൻ പോകുന്നു എന്ന് പറഞ്ഞതിനാണോ"'…..ഞാൻ ജാനിയേ നോക്കി കവിൾ പൊത്തി പിടിച്ചോണ്ട് ചോദിച്ചു.

"'അല്ലാ…"'.

"'എങ്കി പിന്നെ കള്ളം പറഞ്ഞു അടി ഒണ്ടാക്കിയെനും പിന്നെ ഇന്ന് അവളെ കൊണ്ടാക്കിയതിനും"'…...ഞാൻ ഓറപ്പിച്ച് പറഞ്ഞു.

"'അല്ലാ"'…..

"'പിന്നെ എന്ത് തെങ്ങക്കാണ് എന്നെ ഇപ്പൊൾ അടിച്ചത്"'…..ഞാൻ അവളോട് അല്പം കൂടി ചേർന്ന് ഇരുന്നു ചോദിച്ചു.

"'അടിച്ചതോ….. അത് ഒന്നാതേ മനുഷ്യൻ ഇവിടെ പൊളിഞ്ഞിരിക്കുന്ന് അതിൻ്റെ ഇടെ കൂടെ ഏതോ സെൻ്റി സീരിയൽ ഡയലോഗ് അടിച്ചതിന്….അതും കൂടി കേട്ടപ്പോൾ എനിക്ക് അങ്ങോട്ട് ചൊറിഞ്ഞു കേറി വന്നു….നിന്നെ അങ്ങ് കൊല്ലാനാ തോന്നിയത്"'…..ഇതും പറഞ്ഞിട്ട് അവൾ രണ്ടു കൈ കൊണ്ടും എൻ്റെ കഴുത്ത് ഞെരിച്ചു കൊല്ലുന്നത് പോലെ കാണിച്ചു….ഞാനും നാക്കൊക്കെ പുറത്തിട്ടു കണ്ണും ഉരുട്ടി ശ്വാസം കിട്ടാത്തത് കണക്ക് ആക്ഷൻ കാണിച്ചു….

ജാനി എന്നെ കെട്ടിപിടിച്ചു മുഖമെല്ലാം മുത്തം കൊണ്ട്

💬 Comments

View all comments