Chapter Title : ? സീത കല്യാണം? [The Mech]
എൻ്റെ തക്കുൻ്റെ ശരീരത്തിലെ ചൂടും പറ്റി അള്ളിപിടിച്ചു ഇങ്ങനെ വണ്ടിയിൽ പോകാൻ എന്ത് രസമായിരിക്കും"'…..
ജാനിടെ പറച്ചിൽ കേട്ടപ്പോൾ എനിക്കും അങ്ങനെ പോണം എന്നായി….പിന്നെ ഒന്നും നോക്കിയില്ല ഞാനും ഒരു ടീ ഷർട്ടും ജീൻസും ജാക്കറ്റും ഇട്ട് ഹെൽമെറ്റും എടുത്ത് ഇറങ്ങി….പോർച്ചിൽ നിന്ന് ശബ്ദം ഉണ്ടാക്കാതെ വണ്ടിയും ഉരുട്ടി വെളിയിൽ ഇറക്കി സ്റ്റാർട്ട് ചെയ്തു ഞങ്ങൾ യാത്ര തുടങ്ങി.
?????
രാത്രിയുടെ യാമത്തിൽ ഇരുട്ടിനെ ഭേദിച്ച് കുളിർ കാറ്റിൽ കുളിരുമ്പോൾ എന്റെ ജീവന്റെ പാതിയുടെ ചൂടും പറ്റി പോകാൻ ഒരു പ്രതേക സുഖം തന്നെയായിരുന്നു…. ആ സ്വർഗീയ സുഖത്തിൽ ദൂരങ്ങൾ പിന്നിട്ടത് അറിഞ്ഞില്ല….പെട്ടന്ന് തന്നെ തട്ടു കടയിൽ എത്തി…..രണ്ടു പേർക്കും നല്ല വിശപ്പ് ഉണ്ടായിരുന്നതിനാൽ ദോശയും ബീഫും ചിക്കനും ഓംലെട്ടും എല്ലാം പെട്ടന്ന് കഴിഞ്ഞു…
കഴിച്ചു കഴിഞ്ഞു ബിൽ സെറ്റിൽ ചെയ്യുന്ന ടൈമിൽ കുശലാന്വേഷണതിന് ഇടയിൽ ഞാൻ അറിയാതെ അവിട ഇരുന്ന ചേട്ടനോട് പേര് ചോദിച്ചു…..
"'ചേട്ടാ...ചേട്ടൻ എല്ലാ ദിവസവും ഇത്രയും നേരം തുറന്നിരിക്കുമോ"'….അവൾ മുഖം തുടച്ചുകൊണ്ട് ചോദിച്ചു.
"'ആഹ മോളെ എല്ലാ ദിവസവും ഒരു 5 മണി വരെ കാണും"'….
അയാളുടെ മറുപടി കിട്ടിയ ശേഷം ജാനി എന്റെ ഹെൽമെറ്റ് എടുക്കാൻ ഞങ്ങൾ ഇരുന്ന സ്ഥലത്തേക്ക് പോയി.
"'….ചേട്ടൻ്റെ പേര് എന്നാ"'…..ഞാൻ ചോദിച്ചു.
"'നാരായണൻ""…..കട ഉടമ പറഞ്ഞു.
"'ബലെബേഷ്"'…..എനിക്കുള്ള കുഴി ഞാൻ തന്നെ തോണ്ടി….പുള്ളി പേര് പറഞ്ഞത് കറക്ടായി എൻ്റെ പിറകേ നിന്ന ജാനി കേൾക്കുകയും ചെയ്തു.
"'ഓ നാരായണൻ മാമ….അറിയാം….ഞാൻഅന്നേരമേ തക്കുനോടു പറഞ്ഞില്ലേ നാരായണൻ മാമയുടെ കട കാണുമെന്ന്….അപ്പൊ തക്കുവല്ലേ എന്നെ വഴക്കു പറഞ്ഞെ….നാരായണൻ
💬 Comments
View all comments