Chapter Title : ? സീത കല്യാണം? [The Mech]
മുന്നേ പറഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ എൻ്റെ ഹൃദയത്തിൽ പ്രധിഷ്ട്ടിപിച്ചേനെ…..പക്ഷേ ഇപ്പൊൾ എനിക്ക് ഒരിക്കലും ഇത് അംഗീകരിക്കാൻ കഴിയില്ല…...നീ എൻ്റെ നല്ലൊരു ഫ്രണ്ടാണ്…ഇനി എന്നും അങ്ങനെ തന്നെയായിരിക്കും….…. നമ്മുക്ക് ഒരിക്കലും ഒരുമിച്ചു ജീവിക്കാൻ കഴിയില്ല"'…….
"'ദേവാ നീ അല്ലേ ഇപ്പൊൾ പറഞ്ഞത് നീ എന്നെ മുമ്പെയായിരുന്നെങ്കിൽ സ്വീകരിച്ചേനെന്ന്….പിന്നെ എന്ത് കൊണ്ട് ഇപ്പോൾ…എനിക്ക് ആരും കൊതിക്കുന്ന സൗന്ദര്യമില്ലേ…. കാശില്ലേ…. നിനക്കെന്നെ കഴിഞ്ഞ ഒന്നര വർഷമായിയറിയാം….എനിക്ക് നിന്നെയും….ഇതിൽ കൂടുതൽ എന്ത് വേണം"'…..
"'നീ പറഞ്ഞതെല്ലാം എനിക്ക് നിന്നെ ജീവിതത്തിലേക്ക് സ്വീകരിക്കാനുള്ള കാരണങ്ങളായെക്കാം നിമ്മി….പക്ഷേ ഇതിനെ എല്ലാം ഭേദിക്കാൻ തക്കവണ്ണം ഒരു കാരണമുണ്ട്…..അതിപ്പൊൾ എനിക്ക് പറയാൻ പറ്റില്ല….സമയമാവുമ്പോൾ ഞാൻ തന്നെ പറയാം നിന്നൊട്"'….
"'നിനക്ക് വേറെ വല്ല പെൺകുട്ടിയെയും ഇഷ്ടമാണോ…..ആണെങ്കിൽ നമ്മടെ ക്ലാസ്സിൽ ഉള്ളതാണൊ...അതോ ജൂനിയർ പെണ്ണോ ….അല്ലേ വേറെ എവിടെയെങ്കിലും ഉള്ളതാണൊ…….പറ എന്നോട്"'……ഇത് പറഞ്ഞപ്പോഴേക്കും നിമ്മിയുടെ സ്വരം ഉയർന്നിരുന്നു.
"'നിമ്മി ഞാൻ പറഞ്ഞല്ലോ എനിക്കൊരു കാരണമുണ്ട് അതിപ്പൊൾ പറയാൻ പറ്റില്ലെന്ന്….പിന്നെ നീ എന്നെ നല്ലോരു ഫ്രണ്ടായിട്ടെ കാണവോളു ….മുമ്പേ നമ്മൾ എങ്ങനെയായിരുന്നോ അതെ പോലെ….Let's be good friends forever"'…. നിറഞ്ഞു തുളുമ്പാറായ ഉണ്ട കണ്ണുകൾ നോക്കി ഞാൻ പറഞ്ഞു.
നിമ്മി അൽപനേരം എന്തോ ചിന്തിച്ചു നിന്നിട്ട് പെട്ടെന്ന് എന്നെ ഇറുകി പുണർന്നു….നിമ്മിഷങ്ങൾ മാത്രം ആയുസുണ്ടായിരുന്ന ആലിംഗനം….
ആലിംഗനം ഭേദിച്ച് എൻ്റെ മുഖത്ത് നോക്കാതെ "'ഫ്രണ്ട്സ്"' എന്നുമാത്രം പറഞ്ഞുകൊണ്ട് നിറഞ്ഞു ഒഴികിയ കണ്ണുകൾ തുടച്ച് അവൾ ഓടി പോയി……
പിന്നീടുള്ള സമയം വേഗം കടന്നു പോയി…..ഉച്ചക്ക് ശേഷമുള്ള ക്ലാസ്സ് ഉറങ്ങാൻ ആവേശം കൂട്ടിയെങ്കിലും ഉറങ്ങാതെ കടിച്ചു പിടിച്ചു നിന്നു…..
ക്ലാസ്സ് കഴിഞ്ഞു
💬 Comments
View all comments