Chapter Title : സീതായനം 2 [Mani Kuttan]
സീത കവറിൽ പൊതിഞ്ഞ ചില്ല് നീട്ടി. നീ എന്താ..സീതേ അവനെ അവിടെ തന്നെ നിർത്തിയെ ?.. ദേവു ചേച്ചി സീതയോട് ചോദിച്ചു. "ഏയ് ഒന്നുമില്ല ആന്റി അമ്മ ഇപ്പൊ വന്നതെയുള്ളൂ ഞാൻ പിന്നെ വരാം"..ഞാൻ ഇടയിൽ കയറി പറഞ്ഞു. സീതയുടെ വീട്ടിൽ നിന്ന് ഇറങ്ങി ഞാൻ വേഗം വീട്ടിലേക്ക് വന്നു "ഉണ്ണീ നിന്നെ വിഷ്ണു വിളിച്ചിട്ടുണ്ടായിരുന്നു" അകത്തേക്കു കയറിയപാടെ 'അമ്മ പറഞ്ഞു. "നീ വന്നാൽ അവനെ വിളിക്കാൻ പറഞ്ഞു". "ദൈവമേ.. ഇനി ഉമ്മ ചോദിച്ചത് അവൾ എങ്ങാനും വീട്ടിൽ അറിഞ്ഞു പ്രശ്നമുണ്ടാക്കിയോ ? ഇല്ല അതിനു സാധ്യതയില്ല അവൾക്കു അവനെ ഇഷ്ടമാണല്ലോ? പിന്നെന്തായിരിക്കും? ഞാൻ ലാൻഡ് ഫോണെടുത്ത് അവന്റെ നമ്പർ ഡയൽ ചെയ്തു .അവന്റെ കൈയിൽ മൊബൈൽ ഫോൺ ഉണ്ട് പുത്തൻ നോക്കിയ N73 എന്റെ വീട്ടിൽ ലാന്റ്ഫോണും പിന്നെ അമ്മ ഉപയോഗിക്കുന്ന 1100 യും മാത്രമേ ഉളളൂ. ഞാൻ മൊബൈൽ ഉപയോഗിക്കാറില്ല. റിങ് പോകുന്നുണ്ട് പക്ഷെ ഫോണെടുക്കുന്നില്ല. ഞാൻ വീണ്ടും ട്രൈ ചെയ്തു എടുക്കുന്നില്ല. ഞാൻ ഫോൺവച്ച് റൂമിലേക്ക് പോവാൻ തുടങ്ങിയപ്പോൾ മുറ്റത്തു ബൈക്കിന്റെ ശബ്ദം കേട്ടു അതിനു പുറകേ വിഷ്ണുവും അകത്തേക്ക് കടന്നു വന്നു. എന്താടാ ? എന്തെങ്കിലും കുഴപ്പമുണ്ടോ? അവൻ പെട്ടെന്ന് കയറി വന്ന അന്ധാളിപ്പിൽ ഞാൻ ചോദിച്ചു. "ടാ.. അവളു വിളിച്ചിരുന്നു". "ആര്.. അമൃതയോ" ?,, "മം.. അതേ" "എന്നിട്ട്.. എന്തു പറഞ്ഞു ? "നീ പറഞ്ഞപോലെ അവളു പെട്ടന്ന് കേട്ടപ്പോ പേടിച്ചു പോയതാന്ന് , അതു കൊണ്ടാ ഒന്നും പറയാതെ പോയത്". "എന്നിട്ട്.. അവളു വേറെ എന്തെങ്കിലും പറഞ്ഞോ"..? "ഒന്നും പറഞ്ഞില്ല..പക്ഷെ തന്നു"... "എന്ത്" ?? "ഉമ്മ" അതും പറഞ്ഞവൻ എന്റെ കവിളിൽ വിരൽ കൊണ്ട് കുത്തി. "ങേ" ? ?..ഹോ.. എന്തായാലും ആ കാര്യത്തിലൊരു സമാധാനമായല്ലോ.. ഇനി നീയായി നിന്റെപാടായി ഇനി എന്നെ പോസ്റ്റാക്കാൻ ഈ വക കാര്യങ്ങൾക്ക് വിളിക്കരുത്.. "ഹ..നീ ചൂടാവാതെടാ അതിനല്ലേ ഞാൻ നിനക്കൊരു സമ്മാനം കൊണ്ടു വന്നിരിക്കുന്നത്". "എനിക്കെങ്ങും വേണ്ട നിന്റെ സമ്മാനം. അല്ല എന്താ സമ്മാനം? "ഹ..ഹ.. ദാ പിടിച്ചോ".. അവൻ അരയിൽ തിരുകി
💬 Comments
View all comments