Chapter Title : സീതായനം 2 [Mani Kuttan]
ഇനി കുട്ടിയെ ഞാൻ സീതകുട്ടിന്ന് വിളിക്കില്ലട്ടോ കുട്ടി"..തമാശയോടെ പറഞ്ഞതിന് ശേഷമാണ് വേണ്ടായിരുന്നെന്ന് തോന്നിയത് കാരണം എന്റെ വശത്തായി നടന്നിരുന്ന അവൾ എന്റെ ഇടതു കയ്യിൽ ശക്തിയായി അവൾ നുള്ളിവലിച്ചു. "ആ..... ആ"... "ഇനി എന്നെ കുട്ടിന്ന് വിളിച്ചാൽ ഇങ്ങനെയിരിക്കും" അവൾ ചിരിച്ചുകൊണ്ട് തലയാട്ടി. നല്ലവേദന , തൊലി പോയോ എന്നു സംശയമുണ്ട് . ആ പോട്ടെ ചോദിച്ചു വാങ്ങിച്ചതല്ലേ. പെട്ടെന്ന് അവൾ എന്റെ മുന്നിൽ കയറി നിന്നു. "അല്ല സ്‌കൂളിന്റെ അവിടെ എന്തായിരുന്നു ചുറ്റികളി ? അമൃതേച്ചിയുമായി എന്താ ഇടപാട്" ? എന്റമ്മേ ഇവളിതെങ്ങിനെ അറിഞ്ഞു ? ഇനി എങ്ങാനും കണ്ടു കാണുമോ? "എന്റെ പൊന്നു സീതേ... അതു ഞാനല്ല വിഷ്ണുവാ..അവര് തമ്മിൽ ഇഷ്ടത്തിലാ.. ദയവു ചെയ്ത് നീ ഇക്കാര്യം അമ്മയോട് പറയരുത്..പ്ലീസ്".ഒറ്റശ്വാസത്തിൽ ഞാൻ പറഞ്ഞു നിർത്തി. "ഹി..ഹി.. ഉണ്ണ്യേട്ടൻ പേടിക്കണ്ട എനിക്കറിയാം അമൃതേച്ചി എന്നോട് പറഞ്ഞിട്ടുണ്ട്".. "എന്നിട്ടാണോ ദുഷ്ട്ടേ എന്നെ പേടിപ്പിച്ചത്".ഞാൻ അവളുടെ ചെവിയിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും അവൾ മാറികളഞ്ഞു. "ദേ.. എന്നെ പിച്ചിയാൽ ഞാൻ പുഷ്പ്പാമ്മ യോട് പറഞ്ഞു കൊടുക്കുവേ".. എന്തായാലും ഞാൻ പിന്നീട് അതിനു മുതിർന്നില്ല.കാരണം ചിലപ്പോൾ തോന്നും എന്നെക്കാൾ അമ്മക്കിഷ്ടം അവളോടാണെന്ന്, ഒരു പെണ്കുട്ടി ഇല്ലാത്തതിന്റെ വിഷമം അമ്മ തീർക്കുന്നത് അവളിലാണ് , അമ്മയുടെ പെറ്റാണവൾ അമ്മയെ ആന്റി എന്നല്ല പുഷ്പ്പാമ്മ എന്നാണവൾ വിളിക്കാറ്. അതുകൊണ്ട് അമ്മ അവളു പറയുന്നതെ കേൾക്കൂ. ഞാൻ പതിയെ വിഷയം മാറ്റി " നിന്റെ വീട്ടിലെ വിരുന്നുകാർ പോയോ"? "ആര് ? അമ്മാവനോ.. അവർ ഇന്നലെ തന്നെ പോയി" .. " ഉണ്യേട്ടൻ കേറുന്നില്ലേ"?... സീതയുടെ വീട്ടിലെത്തി ഇറയത്ത് തന്നെ നിൽക്കുന്ന എന്നോട് അവൾ ചോദിച്ചു. "ഏയ്.. ഇല്ല നീ വേഗം അതിങ്ങു എടുത്തോണ്ട് വാ.." അവൾ ഉള്ളിലേക്ക് കയറി പോയി. "എന്താ മനൂ അവിടെത്തന്നെ നിക്കണേ ? "ഒന്നുമില്ല ദേവു ആന്റി.. ഞാൻ അച്ചപ്പത്തിന്റെ ചില്ലു വാങ്ങാൻ വന്നതാ .." സീതയുടെ അമ്മ ദേവിക ചേച്ചി പുറത്തേക്ക് വന്നു. അതിനെന്താ കേറാൻ പാടില്ലന്നുണ്ടോ ? ഞാൻ പതിയെ ഇറയത്തു നിന്നും പൂമുഖത്തേക്ക് കയറി. "ദാ.. മനുവേട്ടാ"..
💬 Comments
View all comments