0%

Chapter Title : സീതായനം 2 [Mani Kuttan]

Author : Kambikathakal Read All Parts 343

മറ്റേ സ്‌കൂൾ കാര്യമെങ്ങാനും ചോദിക്കുമോ എന്നു ചെറിയ ചമ്മൽ ഉണ്ടായിരുന്നു. "നീ നടന്നോ സീതേ ഞാനീ കവർ അകത്തു വച്ചിട്ട് വരാം".ഞാൻ വേഗം ഗേറ്റ് തുറന്ന് അകത്തു കയറി . ഉമ്മറത്തേക്ക് കവർ വെച്ചു ഞാൻ അവളു പോയോ എന്നു നോക്കി.. എവിടെ.. അവൾ അവിടെ തന്നെ നില്പുണ്ട്.'അമ്മ രാധേച്ചിടെ വീട്ടിലേക്ക് പോയിരിക്കുവാണ് താക്കോൽ വാങ്ങാൻ. എന്തായാലും എന്നെയും കൊണ്ടേ അവളു പോവൂ..ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു. "ആ ..സീതകുട്ടി പോയില്ലേ".. "ദേ.. ഉണ്ണ്യേട്ടാ.. എന്നെ സീതകുട്ടിന്ന് വിളിക്കരുതെന്ന് എത്ര പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്. ഞാൻ കുട്ടിയൊന്നുമല്ല" അവൾ കെറുവിച്ചു കൊണ്ടു പറഞ്ഞു. "അയ്യോ... സോറി സീതകുട്ടി ഇനി കുട്ടിയെ ഞാൻ സീതകുട്ടിന്ന് വിളിക്കില്ലട്ടോ കുട്ടി"..തമാശയോടെ പറഞ്ഞതിന് ശേഷമാണ്‌ വേണ്ടായിരുന്നെന്ന് തോന്നിയത് കാരണം എന്റെ വശത്തായി നടന്നിരുന്ന അവൾ എന്റെ ഇടതു കയ്യിൽ ശക്തിയായി അവൾ നുള്ളിവലിച്ചു. "ആ..... ആ"... "ഇനി എന്നെ കുട്ടിന്ന് വിളിച്ചാൽ ഇങ്ങനെയിരിക്കും" അവൾ ചിരിച്ചുകൊണ്ട് തലയാട്ടി. നല്ലവേദന , തൊലി പോയോ എന്നു സംശയമുണ്ട് . ആ പോട്ടെ ചോദിച്ചു വാങ്ങിച്ചതല്ലേ. പെട്ടെന്ന് അവൾ എന്റെ മുന്നിൽ കയറി നിന്നു. "അല്ല സ്‌കൂളിന്റെ അവിടെ എന്തായിരുന്നു ചുറ്റികളി ? അമൃതേച്ചിയുമായി എന്താ ഇടപാട്" ? എന്റമ്മേ ഇവളിതെങ്ങിനെ അറിഞ്ഞു ? ഇനി എങ്ങാനും കണ്ടു കാണുമോ? "എന്റെ പൊന്നു സീതേ... അതു ഞാനല്ല വിഷ്ണുവാ..അവര് തമ്മിൽ ഇഷ്ടത്തിലാ.. ദയവു ചെയ്ത് നീ ഇക്കാര്യം അമ്മയോട്‌ പറയരുത്..പ്ലീസ്".ഒറ്റശ്വാസത്തിൽ ഞാൻ പറഞ്ഞു നിർത്തി. "ഹി..ഹി.. ഉണ്ണ്യേട്ടൻ പേടിക്കണ്ട എനിക്കറിയാം അമൃതേച്ചി എന്നോട് പറഞ്ഞിട്ടുണ്ട്"..

💬 Comments

View all comments