Chapter Title : സീതായനം 2 [Mani Kuttan]
"എന്നിട്ടാണോ ദുഷ്ട്ടേ എന്നെ പേടിപ്പിച്ചത്".ഞാൻ അവളുടെ ചെവിയിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും അവൾ മാറികളഞ്ഞു. "ദേ.. എന്നെ പിച്ചിയാൽ ഞാൻ പുഷ്പ്പാമ്മ യോട് പറഞ്ഞു കൊടുക്കുവേ".. എന്തായാലും ഞാൻ പിന്നീട് അതിനു മുതിർന്നില്ല.കാരണം ചിലപ്പോൾ തോന്നും എന്നെക്കാൾ അമ്മക്കിഷ്ടം അവളോടാണെന്ന്, ഒരു പെണ്കുട്ടി ഇല്ലാത്തതിന്റെ വിഷമം അമ്മ തീർക്കുന്നത് അവളിലാണ് , അമ്മയുടെ പെറ്റാണവൾ അമ്മയെ ആന്റി എന്നല്ല പുഷ്പ്പാമ്മ എന്നാണവൾ വിളിക്കാറ്. അതുകൊണ്ട് അമ്മ അവളു പറയുന്നതെ കേൾക്കൂ. ഞാൻ പതിയെ വിഷയം മാറ്റി " നിന്റെ വീട്ടിലെ വിരുന്നുകാർ പോയോ"? "ആര് ? അമ്മാവനോ.. അവർ ഇന്നലെ തന്നെ പോയി" .. " ഉണ്യേട്ടൻ കേറുന്നില്ലേ"?... സീതയുടെ വീട്ടിലെത്തി ഇറയത്ത് തന്നെ നിൽക്കുന്ന എന്നോട് അവൾ ചോദിച്ചു. "ഏയ്.. ഇല്ല നീ വേഗം അതിങ്ങു എടുത്തോണ്ട് വാ.." അവൾ ഉള്ളിലേക്ക് കയറി പോയി. "എന്താ മനൂ അവിടെത്തന്നെ നിക്കണേ ? "ഒന്നുമില്ല ദേവു ആന്റി.. ഞാൻ അച്ചപ്പത്തിന്റെ ചില്ലു വാങ്ങാൻ വന്നതാ .." സീതയുടെ അമ്മ ദേവിക ചേച്ചി പുറത്തേക്ക് വന്നു. അതിനെന്താ കേറാൻ പാടില്ലന്നുണ്ടോ ? ഞാൻ പതിയെ ഇറയത്തു നിന്നും പൂമുഖത്തേക്ക് കയറി. "ദാ.. മനുവേട്ടാ".. സീത കവറിൽ പൊതിഞ്ഞ ചില്ല് നീട്ടി. നീ എന്താ..സീതേ അവനെ അവിടെ തന്നെ നിർത്തിയെ ?.. ദേവു ചേച്ചി സീതയോട് ചോദിച്ചു. "ഏയ് ഒന്നുമില്ല ആന്റി അമ്മ ഇപ്പൊ വന്നതെയുള്ളൂ ഞാൻ പിന്നെ വരാം"..ഞാൻ ഇടയിൽ കയറി പറഞ്ഞു. സീതയുടെ വീട്ടിൽ നിന്ന് ഇറങ്ങി ഞാൻ വേഗം വീട്ടിലേക്ക് വന്നു "ഉണ്ണീ നിന്നെ വിഷ്ണു വിളിച്ചിട്ടുണ്ടായിരുന്നു"
💬 Comments
View all comments