Chapter Title : സീതായനം [Mani Kuttan]
മുഖത്തേക്ക് തളിച്ചു, അപ്പോഴേക്കും ജാനമ്മ രാധേച്ചിയെ പിടിച്ച് മടിയിലേക്ക് ചരിച്ചു കിടത്തിയിരുന്നു |മോളേ.... രാധേ ... കണ്ണു തുറക്ക്" ജാനമ്മ രാധേച്ചിയെ കുലുക്കി വിളിച്ചു പതിയെ രാധേച്ചി കണ്ണു തുറന്നു "ഹാവൂ"... ജാനമ്മ നിശ്വസിച്ചു "എന്നാലുമെൻ്റെ മോളേ ഒരു ചേരയെ കണ്ടതിനാണോ നീ ഇങ്ങിനെ പേടിച്ചത്". രാധേച്ചി ദയനീയമായി എന്നെ നോക്കി |അതല്ലേ ജാനമ്മേ ഞാൻ പറഞ്ഞേ ചേര പുരപ്പുറത്തു നിന്നാ താഴേക്കു ചാടിയേ ആരായാലും പെട്ടെന്നു കണ്ടാ പേടിക്കും, പിന്നെ ചേരയാണോ പാമ്പാണോ എന്നൊന്നും ആ സമയത്ത് ആരും നോക്കില്ല" ഞാൻ രാധേച്ചിയെ നോക്കി പേടിക്കേണ്ട എന്ന രീതിയിൽ കണ്ണിറുക്കി , "എന്നിട്ടു ചേര എങ്ങോട്ടാ പോയത്"? "അത് അതിൻ്റെ ജീവനംകൊണ്ട് ഓടി കാണും". ഞാൻ പറഞ്ഞു "എന്തായാലും നീ കൃത്യ സമയത്തിങ്ങോട്ടു വന്നത് നന്നായി" ജാനമ്മ പറഞ്ഞു കൊണ്ട് രാധേച്ചിയെ പിടിച്ചെഴുന്നേൽപ്പിച്ചു. നന്നെ ഇരുട്ടി തുടങ്ങിയിരുന്നു, അവർ വീട്ടിനുള്ളിലേക്ക് കയറി എന്നു ഉറപ്പു വരുത്തി ഞാൻ അടക്കള വശത്തെ ഗേറ്റു വഴി വീട്ടിലേക്കു കയറി,
ഉമ്മറത്ത് അമ്മ വിളക്കിനു മുൻപിൽ ഇരുന്ന് നാമം ജപിക്കുന്നുണ്ട് വിളക്കിൽ ഒന്നു തൊട്ടു തൊഴുത് ഞാൻ അകത്തേക്കു കയറി . മനസ്സ് വളരെ അസ്വസ്ഥമായിരുന്നു, റൂമിലേക്ക് കയറി ലൈറ്റിട്ടാതെ തന്നെ കട്ടിലിലേക്ക് വീണു .കണ്ണടക്കാൻ സാധിക്കുന്നില്ല,കൺമുൻപിൽ ചായ്പി നുള്ളിലെ രംഗങ്ങൾ തിരശ്ശീലയിലെന്ന പോലെ തെളിയുന്നു കട്ടിലിലിൽ നിന്നും എഴുന്നേറ്റു , അല്ലെങ്കിലും ത്രിസന്ധ്യസമയത്ത് കിടക്കുന്നത് നല്ലതല്ല എന്നാണ് അമ്മ പറയാറ്, ഷർട്ടൂരി ഹാങ്ങറിലിട്ട് ഹാളിലേക്കു ചെന്നു നാമജപം നിന്നിരിക്കുന്നു ഒരു കട്ടൻ ചായ കിട്ടിയിരുന്നേ തലയിലെ മന്ദപ്പ് കുറച്ചു
💬 Comments
View all comments