Chapter Title : സീതയുടെ പരിണാമം 13 [Anup]
അവനു പിറകെ പോയതെന്ന് വിനോദിന് മനസ്സിലായില്ല...
എന്തെങ്കിലുമാകട്ടെ എന്ന് ചിന്തിച്ചുകൊണ്ട് വിനോദ് മുകളിൽ അവരുടെ ബെഡ് റൂമിലേക്ക് പോയി.... ഹോട്ട് വാട്ടര്‍ ഓണ്‍ ചെയ്ത് സുഖമായി ഒന്ന് കുളിച്ചു... നല്ല സുഖം തോന്നി.....
കുളിച്ച് വസ്ത്രം മാറി താഴെ എത്തിയപ്പോ സീത അടുക്കളയിൽ ഉണ്ട്.. വിനോദ് ടീവി ഓൺ ചെയ്തു ന്യൂസ് കണ്ടുകൊണ്ടിരുന്നു......
പത്തു മിനിറ്റ് കഴിഞ്ഞപ്പോളേക്കും സീത മൂന്നു കപ്പുകളിൽ ചായയുമായി എത്തി..... ഒരെണ്ണം വിനോദിന് കൊടുത്ത ശേഷം ട്രേ ടീപ്പോയിയിൽ വെച്ച ശേഷം അവൾ വിനോദിന് അരികിലായി സോഫയിൽ ഇരുന്നു..
“ഇതെന്താ ചായ നേരത്തെ??....” സമയം നോക്കിക്കൊണ്ട് വിനോദ് ചോദിച്ചു....
“പറയാം......” അത് മാത്രമായിരുന്നു സീതയുടെ മറുപടി...
വിനോദ് അവളെ നോക്കി.. സീത കൂളായി ചായയും കൂടിച്ചിരുന്നു ടീവി കാണുന്നു...... അവളുടെ മുഖത്ത് ഒരു പ്രത്യേക ഭാവം ഉണ്ടെന്ന് തോന്നി വിനോദിന്..... എന്തായിരിക്കും കാരണം എന്ന് ചിന്തിച്ചപ്പോഴേക്കും മുകളിൽ നിന്നും അമൻ ഇറങ്ങി വരുന്നതുകണ്ടു....
വിനോദ് പ്രതീക്ഷിക്കാത്ത ഒരു കാഴ്ച ആയിരുന്നു അത്..... അമൻ ഡ്രസ്സ് മാറി ബാഗും മറ്റും എടുത്തുകൊണ്ടാണ് പടി ഇറങ്ങി വന്നത്........
”ങ്ങേ ?.. ഇതെന്തു പറ്റി?....... നാളെ പോകുന്നൂന്നല്ലേ പറഞ്ഞിരുന്നത്?.......” വിനോദ് ചോദിച്ചു......
“ചേഞ്ച് ഓഫ് പ്ലാൻസ്......” സോഫയിൽ അവർക്ക് അഭിമുഖമായി ഇരുന്ന് ബാഗ് താഴെ വെച്ചുകൊണ്ട് അമൻ ചിരിച്ചു......
സീത ചായക്കപ്പെടുത്ത് അമന് കൊടുത്തു.... അവളുടെ മുഖത്ത് ഭാവമാറ്റങ്ങൾ ഇല്ലെന്ന കാര്യം അപ്പോഴാണ് വിനോദ് ശ്രദ്ധിച്ചത്...............
“എന്തു പറ്റി പെട്ടന്ന്?.............” വിനോദ് വീണ്ടും ചോദിച്ചു......
“മാഡംസ് ഡിസിഷൻ.....” അമൻ ചിരിച്ചുകൊണ്ട് സീതയ്ക്ക് നേരെ കണ്ണു കാണിച്ചു........
“ഉം...
💬 Comments
View all comments