Chapter Title : സീതയുടെ പരിണാമം 14 [Anup]
പക്ഷേ ഡോർ തുറക്കും മുന്പ് വിനോദിന്റെ കൂർക്കം വലി കേട്ടു....
സീത ഡോർ ശബ്ദമുണ്ടാക്കാതെ അടച്ച ശേഷം അലമാര തുറന്ന് സാനിട്ടറി പാഡ് ഒരെണ്ണം എടുത്തുകൊണ്ട് ബാത്ത്റൂമിലേക്ക് കയറി.. അന്നു രാത്രി പീരീയഡ്സ് ആവുമെന്ന് അവൾക്ക് ഉറപ്പായിരുന്നു..
തിരികെ ഇറങ്ങിവന്നപ്പോഴും വിനോദ് സുഖമായി ഉറക്കമായിരുന്നു.. അവൾ വിനോദിനെ ഉണർത്താതെ പതിയെ കിടന്നു.. പിന്നെ മെല്ലെമെല്ലെ ഉറക്കത്തിലേക്ക് വീണു....
.................................................
പ്രതീക്ഷിച്ചപോലെ അന്നു രാത്രി തന്നേ സീതയ്ക്ക് പീരീഡ്സായി.. എങ്കിലും പതിവ് ബുദ്ധിമുട്ടുകൾക്ക് അത്തവണ ലേശം കുറവ് വന്നതുപോലെ അവൾക്ക് അനുഭവപ്പെട്ടു.. മറ്റു പ്രത്യേക സംഭവങ്ങൾ ഒന്നും തന്നെയില്ലാതെ ഞായർ കടന്നു പോയി....
രാത്രി കിടക്കാൻ നേരം സീത മൊബൈൽ നോക്കിയപ്പോൾ ഹരിയുടെ മെസേജ് വന്നു കിടപ്പുണ്ട്.. ഇന്ന് മുഴുവനും കോളേജിൽ തിരക്കായിരുന്നത്രേ.. അതാണ് വിളിക്കാഞ്ഞത്.... നൈറ്റ് സംസാരിക്കാൻ പറ്റുമോ? അതായിരുന്നു ചോദ്യം.....
“നോട്ട് ടു ഡേ ..... റെഡ് ഫ്ലാഗ്.... ഗുഡ് നൈറ്റ്.... ഉമ്മ.....” അവൾ മറുപടി ഈ ഒരുവരി മെസേജിൽ ഒതുക്കി... പിന്നെ ഫോൺ ചാർജിൽ ഇട്ടശേഷം ഉറങ്ങാൻ കിടന്നു...
പതിവുപോലെ അവളെ ഇടം കണ്ണാൽ വീക്ഷിച്ചുകൊണ്ടിരുന്ന വിനോദിന് അത്ഭുതമായി.... ഇന്നെന്തേ ചാറ്റ് ഇല്ലേ??.. ഇവൾ എന്താ കിടക്കാൻ ഒരുങ്ങുന്നത്??.. പത്തു മണി കഴിഞ്ഞതേയുള്ളൂ!!!!!..
“എന്തുപറ്റി??.... ഇന്ന് നിന്റ്റെ കാമുകൻ ബിസിയാണോ??.....” വിനോദ് ചോദിച്ചു....
“ഓ.... ഹി ഹി.....” ഇതായിരുന്നു സീതയുടെ മറുപടി....
“എന്തോ ഉണ്ടല്ലോ??... ഇന്നലെ അത്രേം ലേറ്റ് ആയോണ്ടാണോ??...” വിനോദ് വീണ്ടും ചോദിച്ചു...
“ഉം..... ഹി ഹി..”
“സത്യം പറ... എന്തായിരുന്നു ഇന്നലെ ഇത്രേം നേരം പണി??.........” വിനോദ് വിട്ടില്ല....
“ഹി ഹി..
💬 Comments
View all comments