Chapter Title : സീതയുടെ പരിണാമം 14 [Anup]
മോണിൻഗിനും നല്ല ചടുലത...
സെക്യൂരിറ്റി പറഞ്ഞറിഞ്ഞാവണം, വിനോദ് കാറിൽ നിന്നും ഇറങ്ങിയപ്പോഴേക്കും ജിൻസി റീസപ്ഷനിൽ എത്തി...... ഒരു വൈറ്റ് കളർ ടോപ്പും ബ്ലാക്ക് ജീൻസുമാണ് വേഷം..
“ഗുഡ് മോണിങ് സർ.... “ ജിൻസി അവന്റെ കയ്യിലെ ബ്രീഫ് കേസ് വാങ്ങാനായി കൈ നീട്ടി.... വിനോദ് ഒരു ചിരിയോടെ ബ്രീഫ് കേസ് തന്റെ ഇടതു കൈയ്യിലേക്കു മാറ്റിയിട്ട് ജിൻസിയുടെ നീട്ടിയ കൈയ്യിൽ പിടിച്ചു കുലുക്കി....
”ഗുഡ് മോണിങ് ജിൻസി.... ഹൌ ആർ യൂ?....”
“ഫ്..... ഫൈൻ സർ.....” അപ്രതീക്ഷിതമായി കിട്ടിയ ഷേക് ഹാൻഡിൽ ഒരു നിമിഷം പകച്ചു പോയ ജിൻസി സമനില വീണ്ടെടുത്ത് പറഞ്ഞു....
“വേർ ഇസ് രമേശ്??.....” ഓഫീസിലേക്ക് നടന്നുകൊണ്ട് വിനോദ് ചോദിച്ചു....
“ഹി ഇസ് വിത്ത് എ ഗസ്റ്റ് സർ..... ഇപ്പോൾ വരും......” പിന്നാലേ നടന്നുകൊണ്ട് ജിൻസി പറഞ്ഞു.... സെക്യൂരിറ്റി വിനോദിന്റെ ബാഗും കൊണ്ട് പിന്നാലെയും ഉണ്ടായിരുന്നു..
“ആൻഡ് ഹൌ ആർ ദി ട്രെയിനീസ്??....” മംഗലാപുരം പ്രോജക്ടിനായി സെലെകഷൻ കിട്ടിയ കുറച്ചു സ്റ്റാഫ് ജിൻസിയുടെ കീഴിൽ ട്രെയിനിംഗ് നേടുന്നുണ്ടായിരുന്നു....
“ഗുഡ് സർ..... ദേ ആർ ലേണിംഗ് ഫാസ്റ്റ്................”
“കോൾ ദെം ഓൾസൊ ഫോർ എ മീറ്റിംഗ് ആഫ്റ്റർ അവർ സ്റ്റാഫ് മീറ്റിംഗ്....” വിനോദ് പറഞ്ഞു..
“ഷുവർ സർ....”
ഫസ്റ്റ് ഫ്ലോറിൽ ഡയറക്ടേഴ്സ് വരുമ്പോൾ താമസിക്കാനും മീറ്റിംഗുകൾ നടത്തുവാനും ഉപയോഗിച്ചിരുന്ന ഒരു സ്വീറ്റ് ഉണ്ടായിരുന്നു.. വിശാലമായ ഒരു ഓഫീസ് റൂമും, അറ്റാച്ച്ഡ് ബെഡ് റൂമും അടങ്ങിയ സ്വീറ്റ്.. മാനേജ്മെന്റിന്റെ നിർദ്ദേശപ്രകാരം അതായിരുന്നു വിനോദ് വരുമ്പോൾ ഉപയോഗിച്ചിരുന്നത്.....
ജിൻസി അവനായി മുറിയുടെ വാതിൽ തുറന്നു കൊടുത്തു..
“ഞാൻ പെട്ടെന്നൊന്ന്
💬 Comments
View all comments