0%

Chapter Title : സീതയുടെ പരിണാമം 15 [Anup]

Author : Kambikathakal Read All Parts 17.8K

പറഞ്ഞു...എത്രയും വേഗം മുറിയിൽ എത്താൻ ആയിരുന്നു അവളുടെ ശ്രമം....

“യൂ കാൻ ഓൾസൊ ജോയിൻ അസ്........” വിനോദ് വിട്ടില്ല.......

“എങ്കിൽ ഞാൻ ഒന്നു ഫ്രഷ് ആയിട്ട് അങ്ങോട്ടു വന്നേക്കാം സർ......” ജിൻസി പറഞ്ഞു..

“ഓക്കേ..... വരുമ്പോ ആ ലാപ് ടോപ്പും കൂടെ എടുത്തോ.. ലീസ് എഗ്രിമെന്റിന്റെ പോയിന്റ്സ് പറഞ്ഞു തരാം.." വിനോദ് പറഞ്ഞു...

“ശരി സർ...............” ജിൻസി  അവളുടെ റൂമിലേക്ക് പോയി.....

“എങ്കിൽ സർ നടന്നോ.... ഫ്രഷ് ആവുമ്പോഴേക്കും ഞാൻ ടച്ചിംഗ്സോക്കെ സെറ്റാക്കി എത്തിയേക്കാം..” രമേശ് റെസ്റ്റോറെൻറ് ലക്ഷ്യമാക്കി നടന്നു..

റൂമിലെത്തിയ വിനോദ് ചൂടുവെള്ളത്തിൽ കുളിച്ച് ഫ്രഷ് ആയി.. ഒരു ബർമുഡയും ടീഷർട്ടും അണിഞ്ഞ് റെഡിയായപ്പോഴേക്കും രമേശ് ഒരു ട്രേ നിറയെ വിഭവങ്ങളും ആയി എത്തി.......

“ഹൌ ..... വിഭവ സമൃദ്ധമാണല്ലോ??..... “വിനോദ് ട്രേയിലെ സാധനങ്ങൾ നോക്കി ചോദിച്ചു..

“പിന്നല്ല!!!......” ട്രേ ലിവിങ് റൂമിലെ ടീപ്പോയിയുടെ പുറത്തു വെച്ചുകൊണ്ട് രമേശ് പറഞ്ഞു.. തണുത്ത സോഡ, കുറച്ചു കാഷ്യൂസ്, ചിക്കൻ 65, സാലഡ്, പിന്നെ മറ്റൊരു ഐറ്റവും..

“ഇതെന്താ പുതിയൊരു സാധനം??....” വിനോദ് ചോദിച്ചു....

“പുതിയതൊന്നും അല്ല സർ .... ഇതാണ് പൈനാപ്പിൾ ചീസ് ചെറി.....ഒരു ക്ലാസിക് ടച്ചിംഗ് ആണ്...”

ഒരു പീസ് പൈനാപ്പിൾ, ഒരു സ്ലയിസ് ചീസ് പിന്നെ ഒരു റെഡ് ചെറി... ഇത്രയും കൂടി ഒരു ടൂത്ത് പിക്കില് കൊരുത്ത് വെച്ചിരിക്കുന്നു........

“വെറുതെ കഴിച്ചാല് ചിലപ്പോ സുഖമുണ്ടാവില്ല സർ..... പക്ഷേ ടച്ചിംഗ്സായി സൂപ്പറാ.......”  രമേശ് പറഞ്ഞു..

വിനോദ് ബെഡ് റൂമിൽ പോയി ജാക് ഡാനിയേലിന്റെ കുപ്പി എടുത്തുകൊണ്ടു വന്ന്,  പൊട്ടിച്ച് രണ്ടു ഗ്ലാസിലേക്ക് വിസ്കി പകർന്നു

💬 Comments

View all comments