0%

Chapter Title : സീതയുടെ പരിണാമം 15 [Anup]

Author : Kambikathakal Read All Parts 17.5K

“അതു മാത്രമല്ല.... ആദ്യത്തെ പുരുഷനെ മറക്കാൻ കഴിയില്ലെന്നല്ലേ??....” വിനോദ് ചോദിച്ചു....

“അതിന്??....” ജിൻസി അവന്റെ നെഞ്ചിലേക്ക് വീണ്ടും തല ചായ്ച്ചുകൊണ്ടു ചോദിച്ചു....

“നിന്റ്റെ ലൈഫിലെ ഒരു കാലഘട്ടം മാത്രമായിരിക്കണം ഇത്... മറക്കാൻ പറ്റുന്ന ഒരു കാലഘട്ടം....” വിനോദ് അവളുടെ മുടിയിൽ തലോടി...

അവൾ മെത്തയിൽ എഴുന്നേറ്റ് ഇരുന്നു...... അവന്റെ കണ്ണുകളില് നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു..

“നെവർ.....  ഐ വിൽ നെവർ ഫൊർഗെറ്റ് യൂ.... ഐ ഡോണ്ട് വാണ്ട് ടു.....”

അവളുടെ മിഴികളിൽ നീർത്തിളക്കം.... വിനോദ് എന്തു പറയണം എന്നറിയാതെ കിടന്നു....

“മുന്നോട്ട് പോകാൻ ഒരു മാർഗ്ഗവും കാണാതെ പകച്ചു നിൽക്കുമ്പഴാ സർ എന്റെ ലൈഫിൽ വന്നത്....... ഇല്ലെങ്കിലിന്നു ഞാനും വീട്ടിലുള്ളവരും............”

തുടർന്നു പറയാൻ കഴിയാതെ അവൾ കിതച്ചു..... പിന്നെ മുഖം പൊത്തി പൊട്ടിക്കരയാൻ തുടങ്ങി.......

“ഹേയ് ................. എന്തായിത്?......” വിനോദ് പെട്ടെന്ന് എഴുന്നേറ്റ് അവളെ പിടിച്ചു തന്റെ മാറിലേക്ക് ചായ്ച്ചു.... എത്ര സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും അവൾ അടങ്ങുന്നില്ലെന്ന് കണ്ടപ്പോൾ അവൻ ആ ശ്രമം ഉപേക്ഷിച്ച് അവളെ മുറുകെ കെട്ടിപ്പിടിച്ച് കരഞ്ഞു തീർക്കാന് അനുവദിച്ചു....

തേങ്ങലുകൾക്കിടയിലും മുറിഞ്ഞ വാക്കുകൾ കൊണ്ട് അവൾ പറഞ്ഞുകൊണ്ടേയിരുന്നു.. പഠനം ഉപേക്ഷിക്കേണ്ടി വന്നതും, കടക്കാർ വീട്ടിൽ വന്നു കയറിയതും, അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പോലും ബന്ധുക്കൾ സഹായിക്കാതെ ഇരുന്നതും, ഭയം കൊണ്ടു മാത്രം ആത്മഹത്യചെയ്യാൻ കഴിയാതെ ഇരുന്നതും......അങ്ങനെയങ്ങനെ ഒരുപാട് കാര്യങ്ങൾ........

“സോ.... ഐ വിൽ നെവർ ഫോർഗെറ്റ് യൂ..... ഈവൻ ഇഫ് യൂ വാണ്ട് മീ ടു....” അവൾ മൂക്ക് ചീറ്റിക്കൊണ്ട് തുടർന്നു....

“എന്നേ മടുത്തെന്നു പറയുന്നത് വരെ, വിളിക്കുന്നിടത്ത് ഞാനുണ്ടാവും...... കടം

💬 Comments

View all comments