Chapter Title : സേവ് ദ ഡേറ്റ് 2 [സ്വപ്‌ന]
വധുവിന്റെയും കുത്സിതങ്ങൾ കണ്ട് കൊണ്ടിരുന്ന നമ്മൾ, ഇപ്പോഴിതാ ഒരു വ്യത്യസ്ത വിഡിയോയ്ക്കും സാക്ഷ്യം വഹിക്കുന്നു. കൊച്ചുമകന്റെ കല്യാണം പ്രമാണിച്ചു മാദകത്തിടമ്പായ ഒരു മുത്തശ്ശി അർധനഗ്‌നയായി അഭിനയിച്ച ഒരു സേവ് ദ ഡേറ്റ് വിഡീയോ പുറത്തിറങ്ങിയിരിക്കുന്നു. തമ്പുരാട്ടിപുരം വ്‌ലോഗ് എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. മധ്യകേരളത്തിലെ ചരിത്രപ്രസിദ്ധ കുടുംബമായ തമ്പുരാട്ടിപുരം തറവാട്ടിലെ ഗൃഹനാഥയും അന്തരിച്ച പൗരപ്രമുഖൻ മോഹനൻ തമ്പിയുടെ ഭാര്യയുമായ രാജമ്മ തങ്കച്ചിയാണ് പുതിയ വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. വീഡിയോ ഞൊടിയിടയിൽ വൈറൽ ആയതിനൊപ്പം ഒരുപാട് ചോദ്യങ്ങളും കേരളത്തിനുനേർക്ക് ഉയർത്തുന്നു. നമുക്ക് പാനലിസ്റ്റുകളോട് ഇത് സംബന്ധിച്ച് ചോദിക്കാം.
ആദ്യ പാനലിസ്റ്റ് ചിത്തിരപുരം കൊട്ടാരത്തിലെ മാധുരി വർമയായിരുന്നു. നാട്ടിലെ അറിയപ്പെടുന്ന കുലസ്ത്രീ ആയ മാധുരിക്ക് കണ്ടാൽ ഒരു വെടിലുക്ക് ഉണ്ടെങ്കിലും ആള് നല്ല സദാചാര വക്കീലാണ്.
വളരെ മോശം ആയിപ്പോയി, എനിക്ക് അറിയാവുന്ന വീടാണ് തമ്പുരാട്ടിപുരം. അവിടത്തെ തലമുതിർന്ന തങ്കച്ചി ഇങ്ങനെ ഒരു വിഡിയോ പുറത്തിറക്കി കേരള സംസ്‌കാരത്തെ തന്നെ അപമാനിച്ചിരിക്കുകയാണ്. ഇത് വേണ്ടിയിരുന്നില്ല - രോഷം കൊണ്ട് വിറച്ചുകൊണ്ട് മാധുരി ആദ്യ ഡയലോഗ് പൂർത്തിയാക്കിയപ്പോഴേക്കും അടുത്ത പാനലിസ്റ്റായ രോഹിത് വനപാലൻ ചാടി വീണു.
മാധുരി മേഡം പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. വസ്ത്രസ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം തുടങ്ങിയവ എല്ലാവർക്കുമുണ്ട്. ഇങ്ങനെ ഒരു കാര്യം ചെയ്തവഴി വലിയ ഒരു സന്ദേശമാണ് രാജമ്മ തങ്കച്ചി കേരളത്തിന് നൽകിയിരിക്കുന്നത്. ധീരയാണ് അവർ. പറ്റുമെങ്കിൽ അവരെ അടുത്ത മുഖ്യമന്ത്രി ആക്കണമെന്നാണ് എന്റെ അഭിപ്രായം. വനപാലൻ പറഞ്ഞു നിർത്തി.
അടുത്ത പാനലിസ്റ്റ് സിനിമാ സംവിധായകൻ ബാബു ബിൽബോവ ആയിരുന്നു. ദേശീയ അവാർഡ് ഒക്കെ നേടിയിട്ടുള്ള സംവിധായകനാണ്
💬 Comments
View all comments