0%

Chapter Title : സേവ് ദ ഡേറ്റ് 2 [സ്വപ്‌ന]

Author : Kambikathakal Read All Parts 772

സസൂക്ഷ്മം നിരീക്ഷിച്ച ജോഷിക്ക് ഒരു കാര്യം മനസ്സിലായി. ചില സദാചാരക്കാർ കിടന്നു മുറുമുറുക്കുന്നുണ്ടെങ്കിലും അധികം പേരും രാജമ്മ തങ്കച്ചിക്ക് സപ്പോർട് ആണ്.വിളിക്കുന്നവരിൽ പലരും അവരെ അഭിനന്ദിക്കുകയും അവരെപ്പോലെ ആകണമെന്നൊക്കെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
അപ്പോഴേക്കും ഷിജു സ്റ്റുഡിയോയിലേക്ക് എത്തി.

ആശാനെ കണ്ടോ പുകിൽ. സംഭവം കൈവിട്ട് വൈറൽ ആയി. എവിടെ നോക്കിയാലും രാജമ്മ തങ്കച്ചി രാജമ്മ തങ്കച്ചിന്നാണ്... ഷിജു പറഞ്ഞു.

ഉമ്മ്, കണ്ടെടാ.. ജോഷി മറുപടി പറഞ്ഞു.

പെട്ടെന്ന് ജോഷിയുടെ മൊബൈലിലേക്ക് ഒരു കാൾ വന്നു. തമ്പുരാട്ടിപുരം തറവാട്ടിൽ നിന്നു രാജമ്മ തങ്കച്ചിയുടെ മകൻ ബാലു തമ്പി ആയിരുന്നു അത്.

ഹലോ, ബാലു സാറെ... ഫോൺ അറ്റൻഡ് ചെയ്ത് ജോഷി സംസാരിച്ചു.

ആഹ് ജോഷി, ഗുഡ് മോർണിംഗ്.. ബാലുവിന്റെ സ്വരത്തിൽ വളരെയേറെ സന്തോഷം ഉണ്ടായിരുന്നു.നിങ്ങൾ രണ്ട് പേരും ഫ്രീ ആണെങ്കിൽ പെട്ടെന്ന് ഇങ്ങോട്ട് വരാമോ.. അമ്മയ്ക്ക് നിങ്ങളെ കാണണം എന്ന് പറഞ്ഞു - ബാലു തമ്പി ചോദിച്ചു.

ഓ ആയിക്കോട്ടെ, ഞങ്ങൾ ദാ എത്തി. ഷിജുവിനെ നോക്കിക്കൊണ്ട് ജോഷി പറഞ്ഞു.

പെട്ടെന്ന് തന്നെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ജോഷിയും ഷിജുവും തമ്പുരാട്ടിപ്പുരത്തെത്തി. തറവാട്ടിലെ വിശാലമായ പുൽത്തകിടിയിൽ പത്രക്കാരും മാധ്യമ പ്രവർത്തകരുമൊക്കെ തമ്പടിച്ചിരിക്കുന്നതാണ് ഇരുവരും കണ്ടത്.പുൽത്തകിടിയിൽ ഒരു ഭാഗത്ത് സിംഹാസനം പോലെയുള്ള കസേര ഒരുക്കിവച്ചിരുന്നു. അതിനു മുന്നിൽ ഒരു ടീപ്പോയും. ആ സിംഹാസനത്തിന് അഭിമുഖമായുള്ള കസേരയിൽ പത്രക്കാരും ചാനൽ റിപ്പോർട്ടർമാരും ഇരിക്കുന്നു. അതിനും പിന്നിൽ ചാനൽ ക്യാമറാമാൻമാർ വിഡിയോ ക്യാമറ ഒരുക്കിവച്ചിരിക്കുന്നു.

അതേയ് എന്താണാശാനേ സംഭവം- ഷിജു അതിൽ ഒരു ന്യൂസ് ക്യാമറാമാനോട് ചെന്നു വിവരം തിരക്കി.

രാജമ്മ

💬 Comments

View all comments